'കേരളാ തീരത്തെ കുഞ്ഞൻ മത്തി പിടിക്കരുത്', മത്സ്യത്തൊഴിലാളികൾക്ക് കർശന നിർദേശം; മുന്നറിയിപ്പുമായി സിഎംഎഫ്ആർഐ

Published : Oct 13, 2025, 11:23 AM IST
Small Sardine

Synopsis

കേരള തീരത്ത് മത്തിക്കുഞ്ഞുങ്ങളെ പിടിക്കരുതെന്ന് മുന്നറിയിപ്പ്. മത്തി ഇനി വളരില്ലെന്ന പ്രചാരണം തെറ്റാണ്. മത്സ്യത്തൊഴിലാളികളുടെ ഭാവിയും മത്തിയുടെ ലഭ്യതയും ഉറപ്പാക്കാൻ ചെറിയ മീനുകളെ പിടിക്കുന്നത് ഒഴിവാക്കണമെന്നും അവർ ആവശ്യപ്പെട്ടു.

കൊച്ചി: കേരള തീരത്തെ മത്തി കുഞ്ഞുങ്ങളെ പിടിക്കരുതെന്ന് സിഎംഎഫ്ആർഐ. കേരളാ തീരത്തെ ചെറുമത്തികളെ പിടിക്കരുതെന്നാണ് നിയന്ത്രണം. മത്തി ഇനി അധികം വളരില്ലെന്നത് തെറ്റായ വ്യാഖ്യാനമാണെന്ന് വിശദീകരിച്ച സിഎംഎഫ്ആർഐ, മത്സ്യത്തൊഴിലാളികളുടെ സുരക്ഷിത ഭാവിക്ക് കുഞ്ഞുമീനുകളെ പിടിക്കുന്നതിൽ നിന്ന് പിന്മാറണമെന്ന് ആവശ്യപ്പെട്ടു.

ചെറുമത്തികളുടെ പിടിക്കാവുന്ന നിയമപരമായ വലിപ്പം (എം എൽ എസ്) 10 സെ.മീറ്ററാണ്. ഇതിലും താഴെ നീളമുള്ള മത്തി കുഞ്ഞുങ്ങളെ പിടിക്കുന്നത് കർശനമായി ഒഴിവാക്കണം. മഴയെ തുടർന്ന് കടലിൻ്റെ മേൽത്തട്ട് കൂടുതൽ ഉൽപാദനക്ഷമമായതാണ് കേരള തീരത്ത് മത്തി വൻതോതിൽ ലഭ്യമാകാൻ കാരണം. മത്തിയുടെ ലഭ്യതയും വളർച്ചയും പ്രധാനമായും പാരിസ്ഥിതിക മാറ്റങ്ങളെ ആശ്രയിച്ചാണിരിക്കുന്നത്. ഇവയുടെ ലഭ്യതയിൽ തകർച്ച നേരിടാതിരിക്കാൻ സുസ്ഥിരമായ മത്സ്യബന്ധന രീതികൾ സ്വീകരിക്കേണ്ടത് അത്യാവശ്യമാണ്. മത്തിയുടെ പ്രജനനത്തിനും കുഞ്ഞുങ്ങളുടെ വളർച്ചയ്ക്കും ഇത് നിർണായകമാണെന്നും സിഎംഎഫ്ആർഐ ഗവേഷകർ ചൂണ്ടിക്കാട്ടി. തീരെ ചെറിയ മത്തി പിടിക്കുന്നത് മത്തി ലഭ്യതയെ ദോഷകരമായി ബാധിക്കാൻ കാരണമാകുമെന്ന് പ്രിൻസിപ്പൽ സയന്റിസ്റ്റ് ഡോ യു ഗംഗ പറഞ്ഞു.

എണ്ണത്തിൽ വർധനവുണ്ടായതോടെ ഭക്ഷ്യലഭ്യതയിൽ ക്രമേണ കുറവുണ്ടാവുകയും അത് മത്തിയുടെ വളർച്ചയെ ബാധിച്ചതായും സിഎംഎഫ്ആർഐയുടെ പഠനത്തിൽ നേരത്തേ കണ്ടെത്തിയിരുന്നു. എന്നാൽ ഈ പഠനം തെറ്റായാണ് വിലയിരുത്തപ്പെട്ടതെന്നും മത്തി ഇനി വളരില്ല എന്ന രീതിയിലെ വ്യാഖ്യാനം ശരിയല്ലെന്നും സിഎംഎഫ്ആർഐ ഡയറക്ടർ ഡോ.ഗ്രിൻസൺ ജോർജ് പറഞ്ഞു. തീരക്കടലുകൾ ഇപ്പോഴും ഉൽപ്പാദനക്ഷമമാണ്. ഇതിനാൽ ചെറുമത്തികൾ ധാരാളമായി കാണപ്പെടുന്നുണ്ട്. ഇതിനെ സുസ്ഥിരമായി പ്രയോജനപ്പെടുത്താനാവണം. എംഎൽഎസ് പ്രകാരമുള്ള നിയന്ത്രിത മത്സ്യബന്ധനമാണ് വേണ്ടത്. സ്ഥിരത ഉറപ്പാക്കാനും മത്സ്യത്തൊഴിലാളികളുടെ ഉപജീവനം സംരക്ഷിക്കാനും ഇതാവശ്യമാണെന്നും സിഎംഎഫ്ആർഐ ഡയറക്ടർ പറഞ്ഞു.

PREV
KG
About the Author

Kiran Gangadharan

2019 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ബികോം ബിരുദവും ജേണലിസം ആൻ്റ് മാസ് കമ്യൂണിക്കേഷനിൽ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരളം, ദേശീയം, അന്താരാഷ്ട്ര വാര്‍ത്തകള്‍, ബിസിനസ്, ആരോഗ്യം, എന്റർടെയ്ൻമെൻ്റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 12 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, എക്‌സ്‌പ്ലൈന‍ർ വീഡിയോകൾ, വീഡിയോ അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: kiran.gangadharan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

'വിശക്കുന്നു, ഭക്ഷണം വേണം'; ജയിലിലെ നിരാഹാരം അവസാനിപ്പിച്ച് രാഹുൽ ഈശ്വർ, കോടതിയിൽ വിമർശനം
ഓഫീസിൽ വൈകി വരാം, നേരത്തെ പോകാം, പ്രത്യേക സമയം അനുവദിക്കാം; കേന്ദ്രസർക്കാർ ജീവനക്കാർക്ക് തദ്ദേശ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ സൗകര്യം