മാസപ്പടി കേസിൽ ഈയാഴ്ച നിര്‍ണായകം, വീണാ വിജയനെ ചോദ്യം ചെയ്യാൻ അന്വേഷണ സംഘം; ഉടൻ നോട്ടീസ് അയച്ചേക്കും

Published : Apr 21, 2024, 05:47 AM ISTUpdated : Apr 21, 2024, 05:49 AM IST
മാസപ്പടി കേസിൽ ഈയാഴ്ച നിര്‍ണായകം, വീണാ വിജയനെ ചോദ്യം ചെയ്യാൻ അന്വേഷണ സംഘം; ഉടൻ നോട്ടീസ് അയച്ചേക്കും

Synopsis

വീണാ വിജയനും അവരുടെ ഉടമസ്ഥതയിലുളള എക്സാ ലോജിക്ക് സോഫ്ട് വെയർ സ്ഥാപനത്തിനും പണം നൽകിയത് സംബന്ധിച്ച് സിഎം ആർ എൽ, എം. ഡി അടക്കമുളളവരിൽ നിന്ന് മൊഴിയെടുത്തിട്ടുണ്ട്

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മകൾ ഉൾപ്പെട്ട മാസപ്പടി കേസിൽ ഈയാഴ്ച നിർണായകം. കേരളത്തിൽ ലോക്സഭാ തെരഞ്ഞെടുപ്പ് നടക്കുന്ന 26ന് മുന്പോ , ശേഷമോ, എപ്പോഴാകും വീണാ വിജയനെ ചോദ്യം ചെയ്യുക എന്നതാണ് നിർണായകം. തീയതി നിശ്ചയിച്ച് ചോദ്യം ചെയ്യലിനുളള സമൻസ് ഉടൻ അയക്കുമെന്നാണ് സൂചന. വീണാ വിജയനും അവരുടെ ഉടമസ്ഥതയിലുളള എക്സാ ലോജിക്ക് സോഫ്ട് വെയർ സ്ഥാപനത്തിനും പണം നൽകിയത് സംബന്ധിച്ച് സിഎം ആർ എൽ, എം. ഡി അടക്കമുളളവരിൽ നിന്ന് മൊഴിയെടുത്തിട്ടുണ്ട്. നടന്നത് കളളപ്പണ ഇടപാടാണ് എന്ന് തെളിയിക്കാൻ പറ്റിയ രേഖകളും തെളിവുകളും ഉണ്ടോയെന്നാണ് നിലവിൽ അന്വേഷണ സംഘം വിലയിരുത്തുന്നത്.

അതേസമയം, മാസപ്പടിക്കേസിൽ കൂടുതൽ പേരെ വരും ദിവസങ്ങളിൽ ചോദ്യം ചെയ്യാനാണ് ഇഡി നീക്കം. നിലവിൽ ഉദ്യോഗസ്ഥരെ ചോദ്യം ചെയ്തതിൽ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ ആണ്‌ കൂടുതൽ പേരെ വിളിപ്പിക്കുന്നത്.കഴിഞ്ഞ ദിവസവും ഹർജി പരിഗണിച്ചപ്പോൾ ചോദ്യം ചെയ്യൽ പൂർണമായും നിർത്തി വെയ്ക്കാൻ കോടതി പറഞ്ഞിട്ടില്ല എന്നാണ് ഇഡി വാദം. ഇഡിക്കെതിരെ ശശിധരൻ കർത്തയും 3 ജീവനക്കാരും നൽകിയ ഹർജി ഹൈക്കോടതി അവധിക്കാലത്തിനു ശേഷമേ പരിഗണിക്കുള്ളു. കോടതി ആവശ്യപ്പെട്ട വിവരങ്ങൾ നൽകാൻ സമയം വേണമെന്ന് ആവശ്യപ്പെട്ടതോടെയാണ് ഹർജി മാറ്റി വച്ചത്. സിഎംആർഎൽ വിവിധ വ്യക്തികളും കമ്പനികളുമായി135 കോടിയുടെ ഇടപാട് നടത്തിയിട്ടുണ്ടെന്നാണ് ഇഡിയുടെ കണ്ടെത്തൽ. 

ഇതാ കേരളത്തിന്റെ പുതിയ കുതിപ്പ്, ലോകസഞ്ചാരികളെ കാത്ത് വിസ്മയം; വാട്ടർമെട്രോ ഇന്ന് മുതല്‍ ഫോർട്ടുകൊച്ചിയിലേക്ക്

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

കോട്ടയത്ത് അധ്യാപികയെ ക്ലാസിൽ കയറി ആക്രമിച്ച് ഭർത്താവ്, കഴുത്തിൽ മുറിവേൽപിച്ചതിന് ശേഷം ഓടിരക്ഷപ്പെട്ടു
പൾസർ സുനിയെ കൊണ്ട് ഇത് ചെയ്യിച്ചത് ആരെന്ന് കണ്ടുപിടിക്കണമെന്ന് അഖിൽ മാരാർ; 'തല കുത്തി മറിഞ്ഞാലും ഈ കേസിൽ ദിലീപിനെതിരെ വിധി വരില്ല'