സിഎംആര്‍എല്ലിനുള്ള ഖനന അനുമതി റദ്ദാക്കിയത് മാസപ്പടി വിവാദത്തിന് ശേഷം മാത്രം, ഉത്തരവിറക്കിയത് 2023 ഡിസംബർ 18ന്

Published : Feb 14, 2024, 05:07 PM ISTUpdated : Feb 14, 2024, 05:11 PM IST
സിഎംആര്‍എല്ലിനുള്ള ഖനന  അനുമതി റദ്ദാക്കിയത് മാസപ്പടി വിവാദത്തിന് ശേഷം മാത്രം, ഉത്തരവിറക്കിയത് 2023 ഡിസംബർ 18ന്

Synopsis

പി വിക്കും മകൾക്കും കോടാനുകോടി ലഭിച്ചു.മാസപ്പടിക്കു വേണ്ടിയാണ് ഖനനാമുതി റദ്ദാക്കാതിരുന്നതെന്ന് മാത്യു കുഴല്‍നാടന്‍

തിരുവനന്തപുരം: സിഎംആര്‍എലിനുള്ള ഖനന  അനുമതി റദ്ദാക്കിയത് മാസപ്പടി വിവാദത്തിന് ശേഷം മാത്രം.ഉത്തരവ് ഇറക്കിയത് 2023 ഡിസംബർ 18ന്. .2019 ലെ കേന്ദ്ര നിയമ പ്രകാരം തന്നെ കരാർ റദ്ദാക്കാമായിരുന്നു.ആറ്റമിക് ധാതു ഖനനം പൊതു മേഖലയിൽ മാത്രമാക്കി ആയിരുന്നു കേന്ദ്ര നിയമം.കാര്യങ്ങൾക്ക് കൂടുതൽ ക്ലാരിറ്റി വരുന്നുവെന്ന്  മാത്യു കുഴൽ നാടൻ പ്രതികരിച്ചു.2016 ൽ സുപ്രീം കോടതി വിധി പ്രകാരം സംസ്ഥാന സർക്കാരിന് കരിമണൽ ശേഖരിക്കുന്ന സ്ഥലം ഏറ്റെടുക്കാമായിരുന്നു.ഏറ്റെടുക്കാത്തത് മാസപ്പടിക്കു വേണ്ടിയായിരുന്നു..2019 ൽ എല്ലാ സ്വകാര്യ ഖനന കരാറുകളും റദ്ദാക്കാനുള്ള കേന്ദ്ര നിർദ്ദേശം വന്നു.എന്നാൽ മുഖ്യമന്ത്രി വീണ്ടും അന്ന് നിലനിര്‍ത്തുകുകയായിരുന്നു.എന്തുകൊണ്ട് റദ്ദാക്കിയില്ലെന്ന ചോദ്യത്തിന് മന്ത്രി പി.രാജീവ് ഇതുവരെ മറുപടി നൽകിയിട്ടില്ല.മാസപ്പടിക്കു വേണ്ടിയാണ് റദ്ദാക്കാിതിരുന്നത്..പി വിക്കും മകൾക്കും കോടാനുകോടി ലഭിച്ചു.സിഎംആര്‍എല്ലിന് വേണ്ടിയായിരുന്നു മുഖ്യമന്ത്രിയുടെ ഇടപെടലെന്ന് വ്യക്തമാണെന്നും കുഴല്‍നാടന്‍ പറഞ്ഞു

 

PREV
Read more Articles on
click me!

Recommended Stories

'രാഹുലിന്റെ അറസ്റ്റ് കോടതി തടഞ്ഞത് സ്വാഭാവിക നടപടി, മനഃപൂർവ്വം അറസ്റ്റ് ചെയ്യുന്നില്ല എന്ന വാദം ശരിയല്ല': മുഖ്യമന്ത്രി
തിരുവനന്തപുരം കോർപ്പറേഷന് ലഭിച്ച 1000 കോടി കേന്ദ്ര ഫണ്ടില്‍ തിരിമറിയെന്ന് ബിജെപി ,അന്വേഷണം അവശ്യപ്പെട്ട് കേന്ദ്രത്തിന് പരാതി നൽകി