മുഖ്യമന്ത്രിയുടെ വിദേശയാത്ര സുതാര്യമല്ല, യാത്രകൊണ്ട് ഉണ്ടായ നേട്ടങ്ങൾ ജനങ്ങളെ ബോധിപ്പിക്കണം; വി.ഡി സതീശൻ

Published : Oct 10, 2022, 11:46 AM ISTUpdated : Oct 10, 2022, 11:56 AM IST
മുഖ്യമന്ത്രിയുടെ വിദേശയാത്ര സുതാര്യമല്ല, യാത്രകൊണ്ട് ഉണ്ടായ നേട്ടങ്ങൾ ജനങ്ങളെ ബോധിപ്പിക്കണം; വി.ഡി സതീശൻ

Synopsis

സ്വർണക്കടത്തിൽ കേന്ദ്രവും സംസ്ഥാനവും ഒത്തുകളിച്ചു.സ്വപ്നയുടെ പുസ്തകത്തിൽ പറയുന്ന കാര്യങ്ങളെ കുറിച്ച് പിന്നീട് പ്രതികരിക്കാമെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറഞ്ഞു

കോഴിക്കോട് : മുഖ്യമന്ത്രിയുടെ വിദേശ യാത്ര സുതാര്യം അല്ല എന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. യാത്രയുടെ പുരോഗതി ജനങ്ങൾക്ക് മുന്നിൽ വയ്ക്കണം. നാടിന് ഉപകാരമുള്ള ഒന്നും യാത്രയുടെ ഭാഗമായി ചെയ്തിട്ടില്ല. യാത്ര രഹസ്യമാക്കിവച്ചതിൽ ദുരൂഹത ഉണ്ട് കുടുംബത്തോടൊപ്പം ചെയ്യുന്ന യാത്രകൾ ജനങ്ങൾക്കിടയിൽ അവമതിപ്പ് ഉണ്ടാക്കുമെന്നും പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ പറഞ്ഞു.

സ്വർണക്കടത്തുമായി ബന്ധപ്പെട്ട് സ്വപ്ന ഉന്നയിച്ച ആരോപണങ്ങൾ കേന്ദ്ര ഏജൻസികൾ അന്വേഷിക്കുന്നില്ലെന്ന് വി ഡി സതീശൻ പറഞ്ഞു. 
ഗുരുതരമായ കാര്യങ്ങൾ 164 മൊഴിയിൽ  ഉണ്ടായിട്ടും അന്വേഷണം നടന്നില്ല . സ്വർണക്കടത്തിൽ കേന്ദ്രവും സംസ്ഥാനവും ഒത്തുകളിച്ചു.സ്വപ്നയുടെ പുസ്തകത്തിൽ പറയുന്ന കാര്യങ്ങളെ കുറിച്ച് പിന്നീട് പ്രതികരിക്കാമെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറഞ്ഞു.

ശസ്ത്രക്രിയയ്ക്ക് ശേഷം രോ​ഗിയുടെ വയറ്റിൽ കത്രിക കുടുങ്ങിയത് ​ഗുരുതര വീഴ്ചയെന്ന് വി ഡി സതീശൻ പറഞ്ഞു. വിശദമായ അന്വേഷണം നടത്തി കുറ്റക്കാരെ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.


 

PREV
Read more Articles on
click me!

Recommended Stories

മഞ്ജു വാര്യരെയും പൊലീസിനെയും ലക്ഷ്യമിട്ട് ദിലീപ്, ആരോപണത്തോട് പ്രതികരിക്കാതെ മഞ്ജു, അന്തിമ വിധിയല്ലെന്ന് ബി സന്ധ്യ
വോട്ട് ചെയ്യാൻ പോകുന്നവർ ഇക്കാര്യങ്ങൾ ശ്രദ്ധിക്കണേ, ഇത്തവണ നോട്ടയില്ല; ബീപ് ശബ്‍ദം ഉറപ്പാക്കണം; പ്രധാനപ്പെട്ട നിർദേശങ്ങൾ