ബേപ്പൂരിൽ നിന്ന് കടലിൽ പോയ ഉരു മുങ്ങി ; ജീവനക്കാരായ ആറ് പേരെ കോസ്റ്റ് ​​ഗാർഡ് രക്ഷപ്പെടുത്തി

Web Desk   | Asianet News
Published : May 01, 2022, 06:43 AM IST
ബേപ്പൂരിൽ നിന്ന് കടലിൽ പോയ ഉരു മുങ്ങി ; ജീവനക്കാരായ ആറ് പേരെ കോസ്റ്റ് ​​ഗാർഡ് രക്ഷപ്പെടുത്തി

Synopsis

ഉരു പൂർണമായും കടലിൽ മുങ്ങി.ആറ് ജീവനക്കാർ ആണ് ഉരുവിലുണ്ടായിരുന്നത് . നിലവിൽ എല്ലാവരും സുരക്ഷിതരെന്ന് കോസ്റ്റ് ഗാർഡ് അറിയിച്ചിട്ടുണ്ട്

കോഴിക്കോട്: ബേപ്പൂരിൽനിന്നും (beypore)പോയ ഉരു കടലിൽ മുങ്ങി . വലിയ ദുരന്തം ഉണ്ടാകും മുൻപേ ഇവരെ കോസ്റ്റ് ഗാർഡ്(coast guard) രക്ഷപ്പെടുത്തി .
ബേപ്പൂരിൽ നിന്നും ആന്ത്രോത്തിലേക്ക് പോയ ഊരുവാണ് 10 മൈൽ അകലെ ഉൾക്കടലിൽ മുങ്ങി തുടങ്ങിയത് തുടർന്ന് കോസ്റ്റ് ഗാർഡിനെ ബന്ധപ്പെടുകയായിരുന്നു. 

ഉരു പൂർണമായും കടലിൽ മുങ്ങി.ആറ് ജീവനക്കാർ ആണ് ഉരുവിലുണ്ടായിരുന്നത് . നിലവിൽ എല്ലാവരും സുരക്ഷിതരെന്ന് കോസ്റ്റ് ഗാർഡ് അറിയിച്ചിട്ടുണ്ട്. 

ലൈഫ് ബോട്ടിൽ കയറി രക്ഷപ്പെട്ട തൊഴിലാളികളെയാണ് കോസ്റ്റ് ഗാർഡ് കരയിലേക്ക് കൊണ്ടുവന്നത് . ബേപ്പൂരിൽ നിന്നും പോയ അബ്ദുൽ റസാഖിന്റെ ഉരുവാണ് 10 നോട്ടിക്കൽ മൈൽ അകലെ മുങ്ങിയത്  ബേപ്പൂർ കോസ്റ്റ് ഗാർഡ് സ്റ്റേഷനിൽ നിന്നും പോയ c 404 കപ്പലാണ് ഇവരെ രക്ഷപ്പെടുത്തിയത്. അർധരാത്രിയാണ് അപകടമുണ്ടായത് . മാർച്ചിലും സമാന രീതിയിൽ ബേപ്പൂരിൽ നിന്നും പോയ ഉരു അപകടത്തിൽ പെട്ടിരുന്നു
 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

സതീശൻ സർക്കാറിന്റെ ആദ്യത്തെ സിബിഐ കേസ്, എതിർത്ത് സിപിഎം, ഉത്തരവ് ഇന്നിറങ്ങും, സിബിഐ നിലപാട് നിർണായകം
സ്കൂളുകൾ ഇന്ന് തുറക്കുന്നു, ഇക്കുറി പ്രവേശനോത്സവം ആർഭാടങ്ങൾ ഒഴിവാക്കി