ബ്യൂട്ടി പാർലർ വെടിവെപ്പ് കേസ്; രവി പൂജാരിയെ ഇന്നും ചോദ്യം ചെയ്യും

Web Desk   | Asianet News
Published : Jun 06, 2021, 06:50 AM IST
ബ്യൂട്ടി പാർലർ വെടിവെപ്പ് കേസ്; രവി പൂജാരിയെ ഇന്നും ചോദ്യം ചെയ്യും

Synopsis

ഈ മാസം 8  വരെയാണ് കേരള പോലീസിന്‍റെ ഭീകര വിരുദ്ധ സേനയ്ക്ക് ചോദ്യം ചെയ്യലിനായി പ്രതിയെ വിട്ട് നൽകിയിട്ടുള്ളത്. എറണാകുളം അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസട്രേറ്റ് കോടതിയുടെ അനുമതിയോടെ കഴിഞ്ഞ ദിവസം രവി പൂജാരിയുടെ ശബ്ദ സാമ്പിൾ അന്വേഷണസംഘം ശേഖരിച്ചിരുന്നു.

കൊച്ചി: ബ്യൂട്ടി പാർലർ വെടിവെപ്പ് കേസിൽ എടിഎസ് കസ്റ്റഡിയിലുള്ള രവി പൂജാരിയുടെ ചോദ്യം ചെയ്യൽ ഇന്നും തുടരും. ഈ മാസം 8  വരെയാണ് കേരള പോലീസിന്‍റെ ഭീകര വിരുദ്ധ സേനയ്ക്ക് ചോദ്യം ചെയ്യലിനായി പ്രതിയെ വിട്ട് നൽകിയിട്ടുള്ളത്. 

എറണാകുളം അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസട്രേറ്റ് കോടതിയുടെ അനുമതിയോടെ കഴിഞ്ഞ ദിവസം രവി പൂജാരിയുടെ ശബ്ദ സാമ്പിൾ അന്വേഷണസംഘം ശേഖരിച്ചിരുന്നു. ഇത് തിങ്കഴാഴ്ച കോടതിയ്ക്ക് കൈമാറും. ചോദ്യം ചെയ്യൽ പൂർത്തിയാകാത്തതിനാൽ പ്രതിയെ കൂടുതൽ 
ദിവസം കസ്റ്റഡിയിൽ വിട്ട് കിട്ടാനുള്ള അപേക്ഷയും അന്വേഷണ സംഘം കോടതിയ്ക്ക് നൽകും. പരാതിക്കാരിയായ നടി ലീന മരിയ പോളിനെയും അന്വേഷണ സംഘം വിളിപ്പിച്ചിട്ടുണ്ട്. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 
 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

സിപിഎം സമരത്തിൽ പങ്കെടുക്കാത്ത സ്ത്രീക്ക് തൊഴിലുറപ്പ് ജോലി നിഷേധിച്ച സംഭവം; റിപ്പോർട്ട് തേടി ബ്ലോക്ക് പ്രോഗ്രാം ഓഫീസർ
തൃത്താലയുടെ വികസനത്തിനായി നടപ്പാക്കിയ പദ്ധതി പഠിക്കാൻ ജാർഖണ്ഡ് സംഘം നാളെയെത്തും; മന്ത്രി എംബി രാജേഷുമായി സംവദിക്കും