കൊച്ചി കോർപ്പറേഷനിൽ കൂടുതൽ വിമതർ ഇന്ന് നിലപാട് പ്രഖ്യാപിച്ചേക്കും; അനുനയിപ്പിക്കാൻ ശ്രമം തുടർന്ന് യുഡിഎഫ്

Web Desk   | Asianet News
Published : Dec 18, 2020, 06:37 AM IST
കൊച്ചി കോർപ്പറേഷനിൽ കൂടുതൽ വിമതർ ഇന്ന് നിലപാട് പ്രഖ്യാപിച്ചേക്കും; അനുനയിപ്പിക്കാൻ ശ്രമം തുടർന്ന് യുഡിഎഫ്

Synopsis

34അംഗങ്ങൾ ഉള്ള എൽഡിഎഫ്, മുസ്ലീം ലീഗ് റിബൽ അംഗത്തിന്റെ പിന്തുണയോടെ ഭരണം ഉറപ്പാക്കിയിട്ടുണ്ട്. ഇനി ഒരു ഇടതു റിബൽ അംഗവും 2 യുഡിഎഫ് റിബൽ അംഗങ്ങളുമാണ് പിന്തുണ ആർക്കെന്ന് പ്രഖ്യാപിക്കേണ്ടത്. 

കൊച്ചി: ആർക്കും കേവല ഭൂരിപക്ഷം ഇല്ലാത്ത കൊച്ചി കോർപറേഷനിൽ കൂടുതൽ വിമത സ്ഥാനാർഥികൾ ഇന്ന് നിലപാട് പ്രഖ്യാപിച്ചേക്കും. 34അംഗങ്ങൾ ഉള്ള എൽഡിഎഫ്, മുസ്ലീം ലീഗ് റിബൽ അംഗത്തിന്റെ പിന്തുണയോടെ ഭരണം ഉറപ്പാക്കിയിട്ടുണ്ട്. ഇനി ഒരു ഇടതു റിബൽ അംഗവും 2 യുഡിഎഫ് റിബൽ അംഗങ്ങളുമാണ് പിന്തുണ ആർക്കെന്ന് പ്രഖ്യാപിക്കേണ്ടത്. ഇവരെ ഒപ്പം കൂട്ടാൻ ഇടത്, വലത് മുന്നണികള്‍ ശ്രമം നടത്തുന്നുന്നുണ്ട്. 

അതേസമയം ഇടതിനൊപ്പം എന്ന് പ്രഖാപിച്ച ടി.കെ. അഷ്‌റഫ്‌ അടക്കം 4 വിമതരെയും എത്തിച്ചു ഭരണം നിലനിർത്താനുള്ള ശ്രമം ഇപ്പോളും udf തുടരുന്നുണ്ട്. 33 അംഗങ്ങളാണ് നിലവില്‍ യുഡിഎഫിനുള്ളത്. മുതിർന്ന ലീഗ് നേതാക്കളെ അടക്കം ചർച്ചകൾക്കായി എത്തിച്ചാണ് അനുനയശ്രമം സജീവമാക്കുന്നത്. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

കെഎസ്ആർടിസി ബസ് കത്തിനശിച്ചു; ബസിലുണ്ടായിരുന്നത് 44 യാത്രക്കാർ, എല്ലാവരും സുരക്ഷിതർ
കേരള രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് ഇന്ന് സമാപനം; സമാപന സമ്മേളനത്തിൽ മുഖ്യമന്ത്രി മുഖ്യാതിഥി