
തിരുവനന്തപുരം: കോയമ്പത്തൂരിൽ കെഎസ്ആര്‍ടിസി ബസ്സിൽ കണ്ടെയ്നര്‍ ലോറി ഇടിച്ചുണ്ടായ അപകടത്തിൽ പൂര്‍ണ്ണ ഉത്തരവാദിത്തം ലോറി ഡ്രൈവര്‍ക്കാണെന്ന് ഗതാഗത മന്ത്രി എകെ ശശീന്ദ്രൻ. ടയർ പൊട്ടിയാണ് അപകടം ഉണ്ടായതെന്ന് വരുത്തി തീർക്കാൻ ശ്രമം നടക്കുന്നു. അപകടകാരണം ടയർ പൊട്ടിയല്ല എന്ന് വ്യക്തമാണെന്നും തമിഴ്നാട് നടത്തുന്ന അന്വേഷണത്തിൽ തൃപ്തിയുണ്ടെന്നും ഗതാഗത മന്ത്രി പ്രതികരിച്ചു.
ഈ മാസം 25 ന് റോഡ് സേഫ്റ്റി ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചിട്ടുണ്ട്. കണ്ടെയ്നര്‍ ലോറികളുടെ ഓട്ടം നിയന്ത്രിക്കാനുള്ള നടപടികൾ എടുക്കും. അപകടം ഉണ്ടാക്കിയ ലോറിയുടെ പെര്‍മിറ്റ് റദ്ദാക്കുന്നത് അടക്കമുള്ള നടപടികൾ പരിഗണനയിൽ ഉണ്ടെന്നും എകെ ശശീന്ദ്രൻ പറഞ്ഞു. ലോറിയിൽ രണ്ട് ഡ്രൈവർമാർ വേണ്ടെന്ന നിയമ ഭേദഗതി തിരിച്ചടിയായെന്നും മന്ത്രി പറഞ്ഞു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam