നിര്‍ദേശം നല്‍കിയിട്ടും പാലിച്ചില്ല; കൊവിഡ് ബാധിതര്‍ എത്തിയ ക്ലിനിക്ക് കളക്ടര്‍ നേരിട്ടെത്തി പൂട്ടിച്ചു

By Web TeamFirst Published Mar 11, 2020, 10:39 AM IST
Highlights

കൊവിഡ് ബാധിതരായ ചെങ്ങളം സ്വദേശികളായ രണ്ടുപേരെ ചികിത്സിച്ചവരെ നിലവില്‍ നിരീക്ഷിച്ച് വരികയാണ്. ചെങ്ങളത്ത് നിന്നുള്ള രണ്ടുപേരുമായി സമ്പര്‍ക്കം പുലര്‍ത്തിയ 23 പേരെ നേരത്തെ കണ്ടെത്തിയിരുന്നു. 

ചെങ്ങളം: കൊവിഡ് 19 ബാധിതര്‍ ചികിത്സയ്‍ക്കെത്തിയ ചെങ്ങളം തിരുവാതുക്കലിലെ ക്ലിനിക്ക് പൂട്ടിച്ചു. ക്ലിനിക്ക് പൂട്ടാന്‍ നല്‍കിയ നിര്‍ദ്ദേശം പാലിക്കാത്തതിനെ തുടര്‍ന്ന് കളക്ടര്‍ നേരിട്ടെത്തി ക്ലിനിക് പൂട്ടിക്കുകയായിരുന്നു. ഇറ്റലിയില്‍ നിന്ന് വന്നവരുടെ മകളും മരുമകനും തിരുവാതുക്കലിലെ ക്ലിനിക്കില്‍ നിന്ന് പനിക്കുള്ള  ചികിത്സ തേടിയിരുന്നു. വിവരം ആരോഗ്യവകുപ്പിന്‍റെ ശ്രദ്ധയില്‍പ്പെട്ടതോടെ  ക്ലിനിക്ക് അടച്ചുപൂട്ടാന്‍ കളക്ടര്‍ ഉത്തരവിട്ടു. 

എന്നാല്‍ നിര്‍ദ്ദേശം പാലിക്കാത്തതോടെ കളക്ടര്‍ നേരിട്ടെത്തി ക്ലിനിക്ക് പൂട്ടിക്കുകയായിരുന്നു. കൊവിഡ് ബാധിതരായ ചെങ്ങളം സ്വദേശികളെ ചികിത്സിച്ചവരെ നിലവില്‍ നിരീക്ഷിച്ച് വരികയാണ്. ഇവരുമായി സമ്പര്‍ക്കം പുലര്‍ത്തിയ 23 പേരെ നേരത്തെ കണ്ടെത്തിയിരുന്നു. ഇവരെ പ്രത്യേകം നിരീക്ഷിച്ച് വരികയാണ്. ഇവര്‍ക്കാവശ്യമായ ഭക്ഷണം തുടങ്ങിയ കാര്യങ്ങള്‍ നല്‍കുന്നതിനായി ഏഴംഗ സംഘത്തെ നിയോഗിച്ചിട്ടുണ്ട്. 

കൊവിഡ് -19. പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക...

 

click me!