മുഞ്ചിറ മഠം: രേഖകള്‍ നല്‍കാന്‍ സമയം തേടി സേവാഭാരതി, കൂടുതല്‍ രേഖകളുമായി പുഷ്പാ‍ഞ്ജലി സ്വാമിയാര്‍

By Web TeamFirst Published Sep 16, 2019, 8:47 PM IST
Highlights

ഇന്ന് നടന്ന തെളിവെടുപ്പിൽ  മഠത്തിന്റെ ഉടമസ്ഥാവകാശം തെളിയിക്കുന്ന രേഖകൾ ഒന്നും സേവാഭാരതി ഹാജരാക്കിയില്ല. രേഖകൾ ഹാജരാക്കാനായി രണ്ടാഴ്ചത്തെ സമയം കൂടി സേവാഭാരതി തേടി.

തിരുവനന്തപുരം: പത്മനാഭസ്വാമി ക്ഷേത്രത്തോട് ചേർന്നുള്ള മുഞ്ചിറ മഠത്തിന്റെ ഉടമസ്ഥാവകാശത്തെ ചൊല്ലിയുള്ള തർക്കത്തിൽ കളക്ട‍ർ ഈ മാസം 30ന് വീണ്ടും തെളിവെടുപ്പ് നടത്തും. 

ഇന്ന് നടന്ന തെളിവെടുപ്പിൽ  മഠത്തിന്റെ ഉടമസ്ഥാവകാശം തെളിയിക്കുന്ന രേഖകൾ ഒന്നും സേവാഭാരതി ഹാജരാക്കിയില്ല. രേഖകൾ ഹാജരാക്കാനായി രണ്ടാഴ്ചത്തെ സമയം കൂടി സേവാഭാരതി തേടി. ഇത് അനുവദിച്ചാണ് വീണ്ടുെ തെളിവെടുപ്പ് നടത്തുന്നത്. 

അതേസമയം സേവാഭാരതി ബാലസദനം നടത്തുന്ന കെട്ടിടം മുഞ്ചിറ മഠം തന്നെയാണ് തെളിയിക്കുന്ന കൂടുതൽ രേഖകൾ പുഷ്പാഞ്ജലി സ്വാമിയാർ ഹാജരാക്കി.  മഠം വിട്ടുകിട്ടുന്നത് വരെ സത്യഗ്രഹം തുടമെന്ന് സ്വാമിയാർ അറിയിച്ചു. സ്വാമിയാർക്കുള്ള സുരക്ഷ തുടരാൻ കളക്ടർ നിർദേശം നൽകി. 

click me!