സുഹൃത്തുക്കള്‍ക്കൊപ്പം പതങ്കയം വെള്ളച്ചാട്ടം കാണാനെത്തിയ കോളേജ് വിദ്യാര്‍ത്ഥി മുങ്ങിമരിച്ചു

By Web TeamFirst Published Feb 7, 2020, 9:39 PM IST
Highlights

കോഴിക്കോട് ഫാറൂഖ് കോളേജിൽ ബിഎസ്‍സി വിദ്യർത്ഥിയാണ് സല്‍മാന്‍. 

കോടഞ്ചേരി: കോഴിക്കോട് കോടഞ്ചേരിയിലെ പതങ്കയം വെള്ളച്ചാട്ടത്തിൽ യുവാവ് മുങ്ങി മരിച്ചു. മലപ്പുറം തിരൂർ ആലത്തൂർ സ്വദേശി സൽമാൻ ഫാരിസ് (20)ആണ് മുങ്ങി മരിച്ചത്. കോഴിക്കോട് ഫാറൂഖ് കോളേജിൽ ബിഎസ്‍സി വിദ്യർത്ഥിയാണ് സല്‍മാന്‍. ആറുപേരടങ്ങുന്ന സംഘം വൈകിട്ട് നാലുമണിയോടെയാണ് വെള്ളച്ചാട്ടം കാണാനായി എത്തിയത്.

click me!