
കോഴിക്കോട്: കമ്മ്യൂണിസം അന്യംനിൽക്കേണ്ട ആശയമാണെന്ന് സമസ്ത നേതാവ് നാസർ ഫൈസി കൂടത്തായി. കമ്മ്യൂണിസം മത വിരുദ്ധത പ്രചരിപ്പിക്കുന്നു. മത നിരാസത്തിന്റെയും മതവിരുദ്ധതയുടെയും ഭാഗമാണ് കമ്മ്യൂണിസം. എസ്എഫ്ഐ ക്യാമ്പസുകളിൽ മതനിരാസം പ്രചരിപ്പിക്കുകയാണ്. കമ്മ്യൂണിസത്തിലേക്കുള്ള ചിലരുടെ നീക്കം അപകടം ചെയ്യുമെന്നും സുന്നി മഹല്ല് ഫെഡറേഷൻ കൺവെൻഷനിൽ നാസർ ഫൈസി കൂടത്തായി പറഞ്ഞു.
മിത്ത്, സനാതനധർമ്മ പരാമർശം; സ്പീക്കർ എ.എൻ ഷംസീറിനും ഉദയനിധി സ്റ്റാലിനുമെതിരെ പാറമേക്കാവ് ദേവസ്വം
ഭൗതിക പ്രസ്ഥാനങ്ങളോട് കോംപ്രമൈസ് ആകുന്ന സമീപനം ഉണ്ടാകരുത്. മുസ്‌ലിം ലീഗും സമസ്തയും ചേർന്ന് നിന്ന സമയത്താണ് കേരളത്തിൽ നവോത്ഥാനം ഉണ്ടായിട്ടുള്ളത്. പാണക്കാട് കുടുംബവുമായുള്ള സമസ്തയുടെ ബന്ധം പൊളിക്കാൻ ശ്രമിക്കുന്നവരെ എതിർക്കുമെന്നും നാസർഫൈസി കൂടത്തായി പറഞ്ഞു.
https://www.youtube.com/watch?v=EJ44MrkcGfI
https://www.youtube.com/watch?v=Ko18SgceYX8
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam