കണ്ണൂരിൽ കൊവിഡ് പോസിറ്റീവായ 12 പേർക്ക് പോസ്റ്റൽ ബാലറ്റ് കിട്ടുന്നില്ലെന്ന് പരാതി

Published : Dec 13, 2020, 05:32 PM ISTUpdated : Dec 13, 2020, 08:27 PM IST
കണ്ണൂരിൽ കൊവിഡ് പോസിറ്റീവായ 12 പേർക്ക് പോസ്റ്റൽ ബാലറ്റ് കിട്ടുന്നില്ലെന്ന് പരാതി

Synopsis

സാങ്കേതിക പ്രശ്നമാണെന്നും നേരി‍ട്ട് വോട്ടുചെയ്യാനുള്ള സൗകര്യം ഒരുക്കുമെന്നുമാണ് തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ വിശദീകരണം.

കണ്ണൂര്‍: കണ്ണൂർ വേങ്ങാട് പഞ്ചായത്തിൽ അപേക്ഷിച്ചിട്ടും കൊവിഡ് പോസിറ്റീവായവർക്ക് പോസ്റ്റൽ ബാലറ്റ് കിട്ടിയില്ലെന്ന് പരാതി. വേങ്ങാട് പഞ്ചായത്തിലെ മൂന്നാം വാർഡിൽ 12 പേർക്കാണ് ബാലറ്റ് കിട്ടാത്തത്. സാങ്കേതിക പ്രശ്നമാണെന്നാണ് തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ വിശദീകരണം. പോസ്റ്റൽ ബാലറ്റ് കിട്ടാത്തവർക്ക് നേരിട്ട് വോട്ട് ചെയ്യാനുള്ള സംവിധാനം ഒരുക്കുമെന്ന് തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു.

അതേസമയം, കണ്ണൂരിൽ കളളവോട്ട് തടയാൻ പ്രശ്നബാധിത ബുത്തുകളിൽ വെബ് കാം അടക്കമുളള സംവിധാനം ഒരുക്കിയിട്ടുണ്ടെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണ‌ർ വി ഭാസ്കരൻ അറിയിച്ചു. വെബ് കാം ഇല്ലാത്ത സ്ഥലങ്ങളിൽ വോട്ടെടുപ്പ് വീഡിയോയിൽ പകർത്തും. നാല് ജില്ലകളിലും ആവശ്യത്തിന് സുരക്ഷയൊരുക്കണമെന്ന് പൊലീസിനോട് നിർദ്ദേശിച്ചതായും വി ഭാസ്കരൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
 

PREV
click me!

Recommended Stories

കെഎസ്ആർടിസി ബസ് കയറി 24കാരിക്ക് ദാരുണാന്ത്യം, അപകടം ഒന്നാം വിവാഹ വാർഷികം ആഘോഷിക്കാനെത്തിയപ്പോൾ
തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിലായിരുന്ന സ്പെഷ്യൽ പൊലീസ് ടീം സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ടു; അഞ്ച് പേർക്ക് പരിക്ക്, ഒരാളുടെ നില ​ഗുരുതരം