
കൊച്ചി: ബലാത്സംഗ കേസിൽ പ്രതിയായ എൽദോസ് കുന്നപ്പിള്ളിൽ എംഎൽഎക്കെനെതിരെ പുതിയ പരാതിയുമായി യുവതി. എംഎൽഎ പണം നൽകിയ നവമാധ്യമങ്ങള്‍ വഴി തന്നെ അപകീർത്തിപ്പെടുത്താൻ ശ്രമിക്കുന്നുവെന്ന് യുവതി തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണർക്ക് പരാതി നൽകി. അതിനിടെ, ഒളിവിലുള്ള എംഎൽഎയെ അറസ്റ്റ് ചെയ്യാനുള്ള നീക്കം തുടരുകയാണ് പൊലീസ്.
യുവതിയെ കൈയേറ്റം ചെയ്യുന്നതിന് ജാമ്യമില്ലാ വകുപ്പ് പ്രകാരം ഈ മാസം 11നാണ് എൽദോസിനെതിരെ കോവളം പൊലീസ് കേസെടുക്കുന്നത്. അടുത്ത ദിവസമാണ് ബലാത്സംഗം കുറ്റം ചുമത്തുന്നത്. പതിനൊന്ന് മുതൽ എൽദോസ് കുന്നപ്പിള്ളിൽ ഒളിവിലാണ്. ഇതിനിടെയാണ് യുവതിയുടെ പുതിയ പരാതി. ഒളിവിലുള്ള എംഎൽഎ പണം നൽകി, സോഷ്യൽ മീഡിയയിൽ തന്റെ ഫോട്ടോ പ്രചരിപ്പിച്ച് വേട്ടയാടുകയാണെന്നാണ് പരാതി. ഇതിനായി ചില ഓൺലൈൻ ചാനലുകൾക്ക് എംഎൽഎ പണം നൽകിയതിന്റെ തെളിവുകൾ പൊലീസിന് കൈമാറുമെന്നും അവർ മാധ്യമങ്ങളോട് പറഞ്ഞു.
അതേസമയം, എൽദോസിന് വേണ്ടിയുള്ള അന്വേഷണം നടത്തുന്നതിനൊടൊപ്പം തെളിവുകളും ശേഖരിക്കുകയാണ് പൊലീസ്. കഴിഞ്ഞ മാസം 14ന് കോവളത്ത് വച്ച് മർദ്ദിച്ചുവെന്നാണ് യുവതിയുടെ പരാതി. പല സ്ഥലങ്ങളിൽ കൊണ്ടുപോയി പീഡിപ്പിച്ചുവെന്നും മൊഴിയിൽ പറയുന്നു. മർദ്ദിക്കുമ്പോൾ യുവതി ധരിച്ചിരുന്ന വസ്ത്രങ്ങല്‍ താമസ സ്ഥലത്ത് നിന്നും കണ്ടെത്തി. യുവതിയുടെ താമസ സ്ഥലത്ത് നിന്നും എൽദോസിന്‍റെ ടീ ഷർട്ടും പൊലീസ് കണ്ടെടുത്തു.
എൽദോസിന്‍റെ ഭാര്യ, പിഎ, ഡ്രൈവർ എന്നിവരുടെ മൊഴിയും പൊലീസ് രേഖപ്പടുത്തി. പെരുമ്പാവൂരൂള്ള വീട്ടില്‍ വച്ചും പീഡിപ്പിച്ചുവെന്ന മൊഴിയുടെ അടിസ്ഥാനത്തിൽ അവിടെയും തെളിവെടുപ്പ് നടത്തും. അതിനിടെ, എൽദോസ് ഫോണ്‍ വഴി ഭീഷണിപ്പെടുത്തിയെന്ന കേസിലെ സാക്ഷി എംൽഎക്കെതിരെ കൻോൺമെന്‍റ് പൊലീസിന് പരാതി നൽകി. എംഎൽഎയുടെ മുൻകൂർ ജാമ്യാപേക്ഷ വ്യാഴാഴ്ചയാണ് പരിഗണിക്കുന്നത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam