സാമൂഹ്യപ്രവ‍ർത്തനം നടത്താനെത്തിയ സ്വിറ്റ്‌സര്‍ലന്‍ഡ് സ്വദേശികളെ പറ്റിച്ച് പണം തട്ടി, രണ്ട് പേർക്കെതിരെ പരാതി

Published : Oct 14, 2021, 10:12 AM ISTUpdated : Oct 14, 2021, 10:15 AM IST
സാമൂഹ്യപ്രവ‍ർത്തനം നടത്താനെത്തിയ സ്വിറ്റ്‌സര്‍ലന്‍ഡ് സ്വദേശികളെ പറ്റിച്ച് പണം തട്ടി, രണ്ട് പേർക്കെതിരെ പരാതി

Synopsis

കേരളത്തില്‍ ആശ്രമം തുടങ്ങുകയായിരുന്നു സിറ്റ്സ്വര്‍ലന്‍റ് സ്വദേശികളുടെ ലക്ഷ്യം. ഇതിനായി വര്‍ക്കലയില്‍ ഭൂമിയും ഇടനിലക്കാരന്‍ കണ്ടെത്തി. ആശ്രമം നിർമ്മിക്കാന്‍ സാധിക്കുന്ന കരഭൂമിയെന്നറിയിച്ചാണ് ഭൂമി നല്‍കിയത്. 

കൊച്ചി: കേരളത്തില്‍ സാമൂഹ്യപ്രവ‍ർത്തനം (Social Work) നടത്താനെത്തിയ സ്വിറ്റ്‌സര്‍ലന്‍ഡ് (Switzerland) സ്വദേശികളെ കബളിപ്പിച്ച് പണം തട്ടിയതായി പരാതി. കൊച്ചി (Kochi) സ്വദേശിയായ എന്‍ജിനീയര്‍ക്കും വര്‍ക്കല സ്വദേശിയായ ഭൂമി ഇടപാടുകാരനുമെതിരെ എറണാകുളം സൗത്ത് പോലീസ് സ്റ്റേഷനില്‍ (Police Station) വനിതകളടക്കം ആറു വിദേശ പൗരന്‍മാ‍ർ പരാതി നല്‍കി.

ഇവരുടെ രണ്ടുകോടിയോളം രൂപ ഇരുവരും തട്ടിയെടുത്തുവെന്നാണ് പരാതി. കേരളത്തില്‍ ആശ്രമം തുടങ്ങുകയായിരുന്നു സിറ്റ്സ്വര്‍ലന്‍റ് സ്വദേശികളുടെ ലക്ഷ്യം. ഇതിനായി വര്‍ക്കലയില്‍ ഭൂമിയും ഇടനിലക്കാരന്‍ കണ്ടെത്തി. ആശ്രമം നിർമ്മിക്കാന്‍ സാധിക്കുന്ന കരഭൂമിയെന്നറിയിച്ചാണ് ഭൂമി നല്‍കിയത്.

എന്നാല്‍ രേഖകള്‍ പരിശോധിച്ചപ്പോള്‍ നിലം ഭൂമിയെന്ന തെളിച്ചു. കരഭൂമിയെന്ന് കബളിപ്പിച്ച് വര്‍ക്കലയിലെ ഭൂമി ഇടപാടുകാരന‍് ഒരു കോടിയിലധികം രൂപ തട്ടിയെടുത്തുവെന്നാണ് ഇവരുടെ ആദ്യ പരാതി. ഭൂമി തരം മാറ്റി അതില്‍ ആശ്രമം പണിതു തരമെന്ന് വാഗ്ദാനം ചെ്യതാണ് കൊച്ചി സ്വദേശിയായ എഞ്ചിനീയര്‍ പണം തട്ടിയത്. ഒരുകോടി 30ലക്ഷം രൂപ നഷ്ടപെട്ടെന്നാണ് ഇവര്‍ പരാതിയില്‍ പറയുന്നത്.

വിദേശിയുടെ പരാതിയില്‍ കൊച്ചി തേവര സ്വദേശി എഞ്ചിനീയര്‍ രാജീവ് മേനോനെതിരെ കേസെടുത്തതായി എറണാകുളം സൗത്ത് എ.സി.പി അറിയിച്ചു. ഭൂമി ഇടപാടുകാരനെതിരെയുല്ല പരാതി തട്ടിപ്പ് നടന്ന സ്ഥലത്തിന്റെ പരിധിയിലുള്ള വര്‍ക്കല പൊലീസ് സ്റ്റേഷനിലേക്ക് മാറ്റാന്‍ പോലീസ് ആലോചിക്കുന്നുണ്ട്.

PREV
click me!

Recommended Stories

തിരുവനന്തപുരത്ത് ഓടുന്ന ട്രെയിനിന് നേരെ കല്ലേറ്; പേട്ടയ്ക്ക് സമീപത്ത് വച്ച് മാവേലി എക്‌സ്പ്രസിന് നേരെ ആക്രമണം
സ്വർണാഭരണങ്ങളും മൊബൈൽ ഫോണും കവർന്നു, പിടിയിലായതിന് പിന്നാലെ ജാമ്യമെടുത്ത് മുങ്ങി; പിന്നീട് ഒളിവ് ജീവിതം, 6 വർഷത്തിന് ശേഷം പ്രതി പിടിയില്‍