Covid Kerala : വണ്ടാനം മെഡി. കോളേജ് ആശുപത്രിയിൽ കൊവിഡ് രോഗികളെ പ്രവേശിപ്പിക്കില്ലെന്ന് പരാതി

Published : Feb 02, 2022, 02:09 PM ISTUpdated : Feb 02, 2022, 02:31 PM IST
Covid Kerala : വണ്ടാനം മെഡി. കോളേജ് ആശുപത്രിയിൽ കൊവിഡ് രോഗികളെ പ്രവേശിപ്പിക്കില്ലെന്ന് പരാതി

Synopsis

ബി കാറ്റഗറി രോഗികൾ കൂടുതലായി ഉള്ളതുകൊണ്ട് പരിമിതമായ ഒഴിവ് മാത്രമാണ് കൊവിഡ് വിഭാഗത്തിൽ ഉള്ളതെന്ന് സൂപ്രണ്ട് അറിയിച്ചു.

ആലപ്പുഴ: ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ((Vandanam Medical College Hospital) കൊവിഡ് (Covid) ചികിത്സാ വിഭാഗത്തിൽ പുതുതായി രോഗികളെ പ്രവേശിപ്പിക്കില്ലെന്ന് പരാതി. ഒരു മണിക്കൂറായി രോഗിയുമായി പുറത്ത് ആംബുലൻസുകൾ കാത്ത് കിടക്കുകയാണ്. പരാതി ഉയര്‍ന്നതോടെ, വണ്ടാനം മെഡിക്കൽ കോളേജ് അടിയന്തര നടപടി സ്വീകരിച്ചു.

താലൂക്ക് ആശുപത്രികളിൽ നിന്നടക്കം മെഡിക്കൽ കോളേജിലേക്ക് റഫർ ചെയ്ത രോഗികളാണ് ആംബുലൻസ് ഉള്ളത്. ബി കാറ്റഗറി രോഗികൾ കൂടുതലായി ഉള്ളതുകൊണ്ട് പരിമിതമായ ഒഴിവ് മാത്രമാണ് കൊവിഡ് വിഭാഗത്തിൽ ഉള്ളതെന്ന് സൂപ്രണ്ട് ഡോ. സജീവ് ജോർജ്ജ് പുളിക്കൽ അറിയിച്ചു. സംസ്ഥാനത്ത് കൊവിഡ് ചികിത്സയ്ക്കായി ആവശ്യത്തിലേറെ സൗകര്യം ഉണ്ടെന്നാണ് കഴിഞ്ഞ ദിവസം ആരോഗ്യ മന്ത്രി വ്യക്തമാക്കിയത്.

പരാതി ഉയര്‍ന്നതോടെ,  കൊവിഡ് ചികിത്സയ്ക്കായി ഒരു വാർഡ് കൂടി തുറക്കാൻ അടിയന്തര തീരുമാനമായി. വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിലവിൽ രണ്ട് വാർഡുകളാണുള്ളത്. ഗുരുതര ആരോഗ്യപ്രശ്നമായി വരുന്ന സി കാറ്റഗറി രോഗികളെ പ്രവേശിപ്പിക്കുന്നതിൽ ഇനി കാലതാമസം ഉണ്ടാകില്ലെന്ന് സൂപ്രണ്ട് അറിയിച്ചു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

രാഹുലിന് ലഭിക്കുമോ മുൻകൂർ ജാമ്യം, ബലാല്‍സംഗ കേസില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ നല്‍കിയ ഹർജി ഇന്ന് ഹൈക്കോടതി പരിഗണിക്കും
നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട കോടതിയലക്ഷ്യ പരാതികൾ ഇന്ന് കോടതി പരിഗണിക്കും, ദിലീപ് നൽകിയത് അടക്കം 6 ഹർജികൾ