
കൊച്ചി: മുസ്ലിം ലീഗ് നേതാവും മന്ത്രിയുമായ കെ.എം. ഷാജി ഔദ്യോഗിക ആവശ്യത്തിന് സ്വകാര്യ വ്യക്തിയുടെ പേരിലുള്ള റേഞ്ച് റോവർ വാഹനം ഉപയോഗിച്ചതിനെതിരെ സർക്കാരിലും മോട്ടോർ വാഹന കമ്മീഷണർക്കും പരാതി. ഹൈക്കോടതി അഭിഭാഷകനായ അതുൽ ടോമാണ് പരാതി നൽകിയത്. സർക്കാർപദവി ദുരുപയോഗം ചെയ്യുകയും മോട്ടോർ വാഹന ചട്ടലംഘനം നടത്തിയെന്നുമാണ് പരാതിയിൽ ആരോപിച്ചിട്ടുള്ളത്. ഔദ്യോഗിക വാഹനത്തിന് പകരം സ്വകാര്യവ്യക്തിയുടെ റേഞ്ച് റോവര്‍ ഉപയോഗിച്ചത് വിവാദമായതിന് പിന്നാലെ കാര്‍ മന്ത്രി തിരിച്ചേൽപ്പിച്ചിരുന്നു. കണ്ണൂര്‍ തില്ലങ്കേരി സ്വദേശി യാക്കൂബിന്റെ കാറാണ് തിരിച്ചുനല്‍കിയത്. ആഡംബര കാറിലെ മന്ത്രിയുടെ സഞ്ചാരം വന്‍ വിമര്‍ശനത്തിന് വഴിവെച്ചിരുന്നു. തുടര്‍ന്നാണ് കാര്‍ ഉടമയുടെ വീട്ടില്‍ തിരിച്ചെത്തിച്ചത്.
റേഞ്ച് റോവർ കാർ മന്ത്രി ആയപ്പോൾ ഉപയോഗിച്ച് തുടങ്ങിയതല്ലെന്നും എംഎൽഎ പോലുമല്ലാതിരുന്ന കഴിഞ്ഞ 5 വർഷവും ഉപയോഗിച്ചിട്ടുണ്ടെന്നുമാണ് കെ എം ഷാജി വിവാദത്തോട് പ്രതികരിച്ചത്. മന്ത്രിയായ ശേഷം ഈ കാർ ഉപയോഗിച്ചത് കൃത്യമായ അനുമതി വാങ്ങിയശേഷമാണ്. കാർ തന്നതിന്‍റെ പേരിൽ അവിഹിതമായ ഒരു സഹായവും ചെയ്തിട്ടില്ല.ഇതാണ് പൊതുസമൂഹം പരിശോധിക്കേണ്ടതെന്നും ഷാജി പ്രതികരിച്ചു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam