
മലപ്പുറം: മലപ്പുറം പാണക്കാട്ടെ മണ്ണിടിച്ചിൽ ദുരന്തം റിപ്പോർട്ട് ചെയ്യാനെത്തിയ മാധ്യമപ്രവർത്തകർക്കെതിരെ ആക്രമണത്തിന് ആഹ്വാനം നൽകിയ വ്ലോഗർക്കെതിരെ പരാതിയുമായി മാധ്യമപ്രവർത്തകരുടെ സംഘടനയായ കെ.യു.ഡബ്ല്യു.ജെ. സമൂഹമാധ്യമങ്ങളിലൂടെ മാധ്യമപ്രവർത്തകർക്കെതിരെ കൊലവിളി നടത്തിയ വ്ലോഗർ നിസാമിനെതിരെയാണ് മലപ്പുറം ജില്ലാ പൊലീസ് മേധാവിക്ക് ഔദ്യോഗികമായി പരാതി നൽകിയത്.
ദുരന്തങ്ങൾ റിപ്പോർട്ട് ചെയ്യുന്നതിനിടെ മാധ്യമപ്രവർത്തകരെ അവിടെത്തന്നെ കുഴിച്ചുമൂടണമെന്നായിരുന്നു ഇയാളുടെ ആഹ്വാനം. സമൂഹമാധ്യമങ്ങളിലൂടെയാണ് ഇയാൾ ആഹ്വാനം നടത്തിയത്. ദുരന്തമുഖത്ത് പ്രതികൂല സാഹചര്യങ്ങളിലും സ്വന്തം ജീവൻ പണയം വെച്ച് ജോലി ചെയ്യുന്ന മാധ്യമപ്രവർത്തകർക്ക് നേരെ ഇത്തരം അക്രമങ്ങൾക്ക് ആഹ്വാനം ചെയ്യുന്നത് തികച്ചും അപലപനീയവും നിയമവിരുദ്ധവുമാണെന്ന് കെയുഡബ്ല്യുജെ പരാതിയിൽ പറഞ്ഞു. സമൂഹത്തിൽ ബോധപൂർവം വിദ്വേഷം പടർത്താനും മാധ്യമപ്രവർത്തകരുടെ ജീവന് ഭീഷണിയുണ്ടാക്കാനും ശ്രമിച്ച വ്ലോഗർക്കെതിരെ കർശനമായ നിയമനടപടികൾ സ്വീകരിക്കണമെന്ന് പരാതിയിൽ ആവശ്യപ്പെട്ടു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam