ഭൂമി തട്ടിപ്പ് കേസ്: ‍'ഡിജിപിക്കെതിരെ മുഖ്യമന്ത്രിക്കും പരാതി നൽകി'; തുടർനടപടി ഉണ്ടായില്ലെന്ന് പരാതിക്കാരന്‍

Published : Jul 02, 2024, 07:01 AM ISTUpdated : Jul 02, 2024, 08:02 AM IST
ഭൂമി തട്ടിപ്പ് കേസ്: ‍'ഡിജിപിക്കെതിരെ മുഖ്യമന്ത്രിക്കും പരാതി നൽകി'; തുടർനടപടി ഉണ്ടായില്ലെന്ന് പരാതിക്കാരന്‍

Synopsis

ഇതിനിടെ ഡി ജി പി യ്ക്ക് എതിരായ ഭൂമി കേസിൽ സർക്കാർ പരിശോധന തുടങ്ങി. 

തിരുവനന്തപുരം: ബാധ്യത മറച്ചുവെച്ച് ഡിജിപി  ഭൂമി വിൽപ്പനക്ക് ശ്രമിച്ച സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിയെയും സമീപിച്ചിരുന്നതായി പരാതിക്കാരൻ ഉമർ ഷെരീഫ്. പരാതി ആഭ്യന്തര വകുപ്പ് അഡിഷണൽ ചീഫ് സെക്രട്ടറിക്ക് കൈമാറിയതായി അറിയിപ്പ് വന്നെങ്കിലും തുടർനടപടി ഒന്നും ഉണ്ടായില്ലെന്നും പരാതിക്കാരൻ.

കോടതിയുടെ ഉത്തരവ് സഹിതം കഴിഞ്ഞ മാസം 24 മായിരുന്നു പരാതി നൽകിയതെന്നും ഉമർ ഷെരീഫ് വ്യക്തമാക്കി. പരാതിയുടെ പകർപ്പ് ഏഷ്യാനെറ് ന്യൂസിന് ലഭിച്ചു. ഇതിനിടെ ഡി ജി പി യ്ക്ക് എതിരായ ഭൂമി കേസിൽ സർക്കാർ പരിശോധന തുടങ്ങി. മാധ്യമ വാർത്തകൾ വന്നതിനു പിറകെ ആണ് ഇടപാടിനെക്കുറിച്ചുള്ള വസ്തുതന്വേഷണം നടത്തുന്നത്. കേസ് ഒത്തുതീർപ്പാക്കാനും ഉന്നതർ ശ്രമം തുടങ്ങിയിട്ടുണ്ട്.

 

PREV
click me!

Recommended Stories

ഏറ്റുമുട്ടലിൽ കലാശിച്ച വാദങ്ങൾ; സീനിയര്‍ അഭിഭാഷകന്‍ ബി രാമന്‍ പിള്ള ദിലീപിന്‍റെ നിയമ വഴിയിലെ സാരഥിയായതിങ്ങനെ
ദേശീയ കടുവ കണക്കെടുപ്പിൻ്റെ ആദ്യഘട്ടം ഇന്നവസാനിക്കും,വിവര വിശകലനം രണ്ടാഘട്ടം,ക്യാമറ ട്രാപ്പിങ് ഒടുവിൽ, 2022 ലെ സര്‍വേയിൽ കേരളത്തിൽ 213 കടുവകൾ