നടൻ സിദ്ധിഖിനെതിരെ പരാതി; പോക്സോ ചുമത്തണമെന്ന് ആവശ്യം, പരാതി ലഭിച്ചത് കൊച്ചി പൊലീസ് കമ്മീഷണർക്ക്

Published : Aug 25, 2024, 12:48 PM ISTUpdated : Aug 25, 2024, 01:14 PM IST
നടൻ സിദ്ധിഖിനെതിരെ പരാതി; പോക്സോ ചുമത്തണമെന്ന് ആവശ്യം, പരാതി ലഭിച്ചത് കൊച്ചി പൊലീസ് കമ്മീഷണർക്ക്

Synopsis

വൈറ്റില സ്വദേശിയാണ് പൊലീസിൽ പരാതി നൽകിയത്. സിദ്ധിഖിനെതിരെ പോക്സോ ചുമത്തണമെന്നാണ് പരാതിയിൽ ആവശ്യപ്പെട്ടിരിക്കുന്നത്. അതേസമയം, സംവിധായകൻ രഞ്ജിത്തിനെതിരെയും കേസെടുക്കണമെന്ന് പരാതിയിലുണ്ട്. 

കൊച്ചി: യുവ നടി രേവതി സമ്പത്തിന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ നടൻ സിദ്ധിഖിനെതിരെ പരാതി. സിദ്ധിഖിനെതിരെ കൊച്ചി പൊലീസ് കമ്മീഷണർക്കാണ് പരാതി നൽകിയിരിക്കുന്നത്. വൈറ്റില സ്വദേശിയാണ് പൊലീസിൽ പരാതി നൽകിയത്. സിദ്ധിഖിനെതിരെ പോക്സോ ചുമത്തണമെന്നാണ് പരാതിയിൽ ആവശ്യപ്പെട്ടിരിക്കുന്നത്. അതേസമയം, സംവിധായകൻ രഞ്ജിത്തിനെതിരെയും കേസെടുക്കണമെന്ന് പരാതിയിലുണ്ട്. 

അതേസമയം, പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് നടപടിയെടുക്കാനുള്ള ഒരുക്കത്തിലാണ്. പൊലീസ് പരാതി പരിശോധിച്ചുവരികയാണ്. ആരോപണം ഉയർന്നതോടെ താര സംഘടനയായ 'അമ്മ'യുടെ ജനറൽ സെക്രട്ടറി സ്ഥാനത്ത് നിന്ന് നടന്‍ സിദ്ദിഖ് രാജിവെച്ചിരുന്നു. ഏഷ്യാനെറ്റ് ന്യൂസിനോട് സിദ്ദിഖ് തന്ന‍റെ രാജി വാര്‍ത്ത സ്ഥിരീകരിച്ചു. യുവ നടിയുടെ ഗുരുതര ലൈംഗിക ആരോപണം; 'അമ്മ'യുടെ ജനറൽ സെക്രട്ടറി സിദ്ദിഖ് രാജിവെച്ചു. അമ്മ പ്രസിഡന്റ് മോഹൻ ലാലിന് സിദ്ദിഖ് രാജി കത്ത് നൽകി. യുവ നടിയുടെ ഗുരുതര ലൈംഗിക ആരോപണത്തെ തുടർന്നാണ് സിദ്ദിഖിന്‍റെ രാജി.

യുവ നടി രേവതി സമ്പത്ത് ഇന്നലെയാണ് സിദ്ദിഖിനെതിരെ ഗുരുതര ലൈംഗിക ആരോപണം ഉന്നയിച്ചത്. രേവതി സമ്പത്തിന്‍റെ ആരോപണങ്ങളിൽ പൊലീസ് കേസെടുത്തേക്കുമെന്നാണ് സൂചന. സിനിമ മോഹിച്ചെത്തിയ യുവനടിയെ ചെറുപ്രായത്തിൽ പീഡിപ്പിച്ചെന്ന ആരോപണം അതീവ ഗുരുതരമാണെന്ന വിലയിരുത്തലിലാണ് കേസെടുക്കുമെന്ന സൂചനകൾ പുറത്തുവന്നത്. നടി പരാതി നൽകുകയാണെങ്കിൽ സിദ്ദിഖിനെതിരെ കേസെടുക്കുമെന്നുമാണ് ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ച വിവരം.

അമ്മയിലെ ആളുകളുടെ രാഷ്ട്രീയം ഏതായാലും നടപടി എടുക്കണം, കോൺഗ്രസ്‌ ആയാലും പ്രതിരോധിക്കില്ല: രാഹുൽ മാങ്കൂട്ടത്തിൽ

https://www.youtube.com/watch?v=Ko18SgceYX8

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

2 സീറ്റ്, എറണാകുളത്തെ സിപിഎമ്മിൽ തീരാത്ത ആശയക്കുഴപ്പം; എം സ്വരാജ് അല്ലെങ്കിൽ തൃപ്പൂണിത്തുറയിലാര്? ഉണ്ണികൃഷ്ണനെങ്കിൽ വൈപ്പിനിൽ എന്ത് ചെയ്യും?
ലോക കേരളസഭ അംഗങ്ങളുമായി സംവദിച്ച് മുഖ്യമന്ത്രി; 'ഐക്യബോധവും ജാഗ്രതയുമാണ് നമുക്കാവശ്യം, സഹോദരങ്ങളുടെ ക്ഷേമത്തിനായി ഇടപെടണം'