
തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനോയ് കോടിയേരിക്കെതിരായ പീഡനക്കേസ് ബ്ലാക്ക് മെയിലിംഗിനുള്ള ശ്രമമാണെന്ന് ബിനോയ് കോടിയേരി. പരാതി ഉന്നയിച്ച യുവതിയെ പരിചയമുണ്ട്. 6 മാസം മുന്‍പ് യുവതിയെ താന്‍ വിവാഹം ചെയ്തുവെന്ന് കാണിച്ച് തനിക്ക് നോട്ടീസ് അയച്ചിരുന്നു.
5 കോടി രൂപയാണ് അന്ന് യുവതി ആവശ്യപ്പെട്ടത്. സംഭവത്തില്‍ അന്ന് കണ്ണൂര്‍ റേഞ്ച് ഐജിക്ക് പരാതി നല്‍കിയിരുന്നുവെന്ന് ബിനോയ് കോടിയേരി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. യുവതി ഉന്നയിച്ച പീഡന പരാതി നിയമപരമായി നേരിടുമെന്നും ബിനോയ് വ്യക്തമാക്കി. ബിനോയ് വിവാഹവാഗ്ദാനം നല്‍കി വർഷങ്ങളോളം പീഡിപ്പിച്ചെന്നാണ് ബിഹാർ സ്വദേശിനിയാണ് പരാതിപ്പെട്ടിരിക്കുന്നത്. ബാർ ഡാൻസറുടെ പരാതിയിൽ അന്ധേരിയിലെ ഓഷിവാര പൊലീസ് കേസെടുത്തിട്ടുണ്ട്.
8 വയസ്സുള്ള കുഞ്ഞുണ്ടെന്നും യുവതിയുടെ പരാതിയില്‍ ആരോപിക്കുന്നു. ബിനോയ് വീടെടുത്ത് മുംബൈയിൽ താമസിപ്പിച്ചുവെന്നും വാടകയും വീട്ടുചെലവും ബിനോയ് നൽകിയിരുന്നെന്നും യുവതി പരാതിയില്‍ വിശദമാക്കുന്നു. ബിനോയ് വിവാഹിതനെന്ന് അറിഞ്ഞിരുന്നില്ലെന്നും യുവതി ആരോപിക്കുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam