ചട്ടങ്ങൾക്ക് വിരുദ്ധമാണ് നിയമനം; കെഎസ് അനിൽകുമാറിന്റെ നിയമനം ചോദ്യം ചെയ്ത് ഗവർണർക്ക് പരാതി

Published : Jul 14, 2025, 03:16 PM IST
anil kumar

Synopsis

ദേവസ്വം ബോർഡിന് കീഴിലുള്ള എയ്ഡഡ് കോളേജിൽ നിന്നാണ് ഡെപ്യൂട്ടേഷനിൽ അനിൽകുമാർ യൂണിവേഴ്സിറ്റി രജിസ്ട്രാർ ആകുന്നത്

തിരുവനന്തപുരം: റജിസ്ട്രാർ പദവിയിൽ കെഎസ് അനിൽകുമാറിന്റെ നിയമനം ചോദ്യം ചെയ്ത് ഗവർണർക്ക് പരാതി. സേവ് യൂണിവേഴ്സിറ്റി ഫോറം ആണ് പരാതി നൽകിയത്. റജിസ്ട്രാർ പദവിയിൽ നിന്ന് അനിൽകുമാറിനെ ഉടൻ നീക്കം ചെയ്യണമെന്നാണ് പരാതിയിലെ ആവശ്യം. അനിൽകുമാർ തുടരുന്നത് ഡെപ്യൂട്ടേഷൻ വ്യവസ്ഥയിലാണെന്നും യൂണിവേഴ്സിറ്റി ചട്ടങ്ങൾക്ക് വിരുദ്ധമാണ് ഈ നിയമനമെന്നും പരാതിയിൽ പറയുന്നു.

ദേവസ്വം ബോർഡിന് കീഴിലുള്ള എയ്ഡഡ് കോളേജിൽ നിന്നാണ് ഡെപ്യൂട്ടേഷനിൽ അനിൽകുമാർ യൂണിവേഴ്സിറ്റി രജിസ്ട്രാർ ആകുന്നത്. ഇത് ചട്ടവിരുദ്ധമാണെന്നും ഉടൻ പുറത്താക്കണമെന്നുമാണ് പരാതിയിലുള്ളത്. സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി ആണ് പരാതി നൽകിയത്. അതേസമയം, പരാതിയിൽ കഴമ്പില്ലെന്ന് യൂണിവേഴ്സിറ്റി വ്യക്തമാക്കുന്നു. അനിൽകുമാറിന്റെ നിയമനം നേരിട്ടാണെന്നും ഡെപ്യൂറ്റേഷൻ നിയമനം അല്ലെന്നു യൂണിവേഴ്സിറ്റി പറയുന്നു. 12/ 1 പ്രകാരം നിയമനത്തിന് യോഗ്യത ഉള്ളവരെ പരിഗണിക്കാം എന്നും വിശദീകരിക്കുന്നു.

PREV
Read more Articles on
click me!

Recommended Stories

ദേശീയപാത തകർന്ന സംഭവം; വിദഗ്ധ സമിതി ഉടൻ റിപ്പോർട്ട് സമർപ്പിക്കും, 3 അംഗ വിദഗ്ധ സമിതി സ്ഥലം സന്ദർശിച്ചു
സംസ്ഥാനത്ത് തദ്ദേശപ്പോര്; ആദ്യഘട്ടത്തിലെ പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും, കട്ടപ്പനയില്‍ കൊട്ടിക്കലാശം നടത്തി എൽഡിഎഫും എൻഡിഎയും