മാങ്കൂട്ടത്തിലിനെ അയോഗ്യനാക്കാൻ പരാതി പ്രവാഹം, നിലപാട് വ്യക്തമാക്കി സ്പീക്കർ; 'ഒരു നിയമസഭാംഗമെങ്കിലും പരാതി നൽകിയാലേ തുടർ നടപടി സാധിക്കൂ'

Published : Jan 14, 2026, 02:58 PM IST
AN Shamseer react over Rahul Mamkootathil case

Synopsis

രാഹുൽ മാങ്കൂട്ടത്തിലിനെതിരെ സ്വകാര്യ പരാതികൾ ലഭിച്ചിട്ടുണ്ടെന്നും എംഎൽഎ സ്ഥാനത്ത് നിന്ന് അയോഗ്യനക്കണമെങ്കിൽ നിയമസഭാംഗം പരാതി നൽകേണ്ടതുണ്ടെന്നും സ്പീക്കർ എഎൻ ഷംസീര്‍

തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിലിനെതിരെ സ്വകാര്യ പരാതികൾ ലഭിച്ചിട്ടുണ്ടെന്നും എംഎൽഎ സ്ഥാനത്ത് നിന്ന് അയോഗ്യനക്കണമെങ്കിൽ നിയമസഭാംഗം പരാതി നൽകേണ്ടതുണ്ടെന്നും സ്പീക്കർ എഎൻ ഷംസീര്‍. പ്രിവിലേജസ് ആന്‍റ് എത്തിക്സ് കമ്മിറ്റിക്ക് പരാതി കൈമാറണമെങ്കിൽ നിയമസഭാംഗങ്ങളിൽ ആരെങ്കിലും ഒരാള്‍ പരാതി നൽകണമെന്നും അത്തരത്തിലൊരു പരാതി ഇതുവരെ ലഭിച്ചിട്ടില്ല. രാഹുൽ മാങ്കൂട്ടത്തില്‍ ബലാത്സംഗ കേസിൽ അറസ്റ്റിലായത് സഭയുടെ അന്തസിനെ ബാധിക്കില്ല. സഭയുടെ അന്തസിന് എങ്ങനെയാണ് ഇത് കളങ്കമാകുക? വ്യക്തികളല്ല സഭയുടെ അന്തസ് തീരുമാനിക്കുക. ഒരു കൊട്ടയിലെ ഒരു മാങ്ങ കെട്ടാൽ എല്ലാം മോശമായി എന്ന് പറയാൻ കഴിയില്ലലോ. സ്ത്രീകളെ ബഹുമാനിക്കാൻ പഠിക്കണം, അല്ലെങ്കിൽ പഠിപ്പിക്കണം. ചില സാമാജികരുടെ ഭാഗത്ത് തെറ്റുണ്ടായാൽ എല്ലാവരെയും മോശമാക്കരുതെന്നും ജനം നല്ല പെരുമാറ്റം പ്രതീക്ഷിക്കുന്നുണ്ടെന്നും എഎൻ ഷംസീര്‍ പറഞ്ഞു. വാർത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

അറസ്റ്റിലായ രാഹുലിനെ ഇന്ന് തെളിവെടുപ്പിനെത്തിച്ചിരുന്നു. എന്നാല്‍ മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങളോട് രാഹുൽ പ്രതികരിച്ചില്ല. ചിരിയോടെ അകത്തേക്ക് പോയ രാഹുൽ മടങ്ങിയെത്തുമ്പോൾ ഒന്നും മിണ്ടാതെ വാഹനത്തിലേക്ക് കയറുകയായിരുന്നു. തിരുവല്ലയിലെ സ്വകാര്യ ഹോട്ടലിൽ വച്ച് രാഹുൽ പീഡിപ്പിച്ചു എന്നായിരുന്നു അതിജീവിതയുടെ പരാതി. പരാതിപ്രകാരം 2024 ഏപ്രിൽ എട്ടിനാണ് തിരുവല്ലയിലെ ഹോട്ടലിലേക്ക് വിളിച്ച് വരുത്തി പീഡിപ്പിച്ചത്. ഇന്ന് അതിരാവിലെയാണ് പത്തനംതിട്ട എആർ ക്യാമ്പിൽ നിന്നും രാഹുലിനെ ഹോട്ടൽ മുറിയിലെത്തിച്ച് തെളിവെടുപ്പ് നടത്തിയത്. പ്രതിഷേധങ്ങൾ ഒഴിവാക്കാനായിരുന്നു പുലർച്ചെ എത്തിയത്.

പൊലീസ് ബസിൽ കനത്ത സുരക്ഷയോടെയാണ് രാഹുലിനെ ഹോട്ടലിലെത്തിച്ചത്. തെളിവെടുപ്പ് പൂർത്തിയാക്കിയ ശേഷം രാഹുൽ മാങ്കൂട്ടത്തിലിനെ തിരികെ പത്തനംതിട്ട എആർ ക്യാമ്പിലേക്ക് തിരിച്ചെത്തിച്ചു. രാഹുലിനെ കസ്റ്റ‍ിയിൽ വിട്ടു കിട്ടി രണ്ടാം ദിനമായ ഇന്നും രാഹുലിനെ വിശദമായി എസ്ഐടി ചോദ്യം ചെയ്യും. പാലക്കാട് എത്തിച്ച് തെളിവെടുപ്പ് നടത്തുന്ന തീരുമാനം പിന്നീട് തീരുമാനിക്കും. 15ന് വൈകിട്ടാണ് രാഹുലിനെ തിരികെ കോടതിയിൽ ഹാജരാക്കേണ്ടത്. മറ്റന്നാൾ കോടതി രാഹുലിന്റെ ജാമ്യാക്ഷേ പരിഗണിക്കും.

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

മാസം 1000 രൂപ, 18 - 30 വയസുള്ളവർക്ക് മുഖ്യമന്ത്രിയുടെ കണക്ട് ടു വർക്ക് സ്കോളർഷിപ്പ്, കുടുംബ വാര്‍ഷിക വരുമാനം 5 ലക്ഷം കടക്കരുത്; മാർഗ്ഗരേഖ പുതുക്കി
കയ്യിൽ ചരട് കെട്ടുന്നത് വിലക്കിയ ജയിൽ ഉദ്യോഗസ്ഥനെ ഭീഷണിപ്പെടുത്തി; കൊടി സുനിക്കെതിരെ കേസെടുത്ത് കുറ്റിപ്പുറം പൊലീസ്