റിംഗ് റോഡിൽ വട്ടംകറങ്ങി 2500ഓളം കുടുംബങ്ങളുടെ; 45 ദിവസത്തിൽ നഷ്ടപരിഹാരം ഉറപ്പ് നൽകി, 2 വർഷമായി ഒരനക്കവുമില്ല

Published : Dec 16, 2024, 09:19 AM IST
റിംഗ് റോഡിൽ വട്ടംകറങ്ങി 2500ഓളം കുടുംബങ്ങളുടെ; 45 ദിവസത്തിൽ നഷ്ടപരിഹാരം ഉറപ്പ് നൽകി, 2 വർഷമായി ഒരനക്കവുമില്ല

Synopsis

രണ്ട് വർഷം മുൻപ് 11 വില്ലേജുകളിലെ ഭൂമി റോഡിനായി ഏറ്റെടുത്തെങ്കിലും നഷ്ടപരിഹാരം ഇതുവരെ നൽകിയിട്ടില്ല

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തിന്‍റെ കമ്മീഷനിംഗിന് ദിവസങ്ങൾ മാത്രം ബാക്കിയിരിക്കെ ഔട്ടർ റിംഗ് റോഡിനായി രണ്ട് വർഷം മുൻപ് ഭൂമി വിട്ടു നൽകിയവരുടെ അവസ്ഥ ദയനീയം. 11 വില്ലേജുകളിലെ ഭൂമി റോഡിനായി ഏറ്റെടുത്തെങ്കിലും നഷ്ടപരിഹാരം ഇതുവരെ നൽകിയിട്ടില്ല. വിഴിഞ്ഞം തുറമുഖത്തിന്‍റെ കമ്മീഷനിംഗിന് ദിവസങ്ങൾ മാത്രം ബാക്കിയിരിക്കെ ഔട്ടർ റിംഗ് റോഡ് പദ്ധതിയുടെ ഭൂമി ഏറ്റെടുപ്പിൽ ഇപ്പോഴും ആശങ്കകൾ തുടരുകയണ്.

രണ്ട് വർഷം മുൻപ് 11 വില്ലേജുകളിലെ ഭൂമി റോഡിനായി ഏറ്റെടുത്തെങ്കിലും നഷ്ടപരിഹാരം ഇതുവരെ നൽകിയിട്ടില്ല. പണം പലിശയ്ക്ക് കടമെടുത്ത് പുതിയ ഭൂമിക്കും വീടിനും അഡ്വാൻസ് നൽകിയവർ കടക്കാരായി ജപ്തിയടക്കം നേരിടുകയാണ്. വെങ്ങാനൂർ, പള്ളിച്ചൽ മലയൻകീഴ് വഴി മംഗലപുരം വരെയുള്ള 11 വില്ലേജിലൂടെ കടന്നു പോകുന്ന 100. 8723 ഹെക്ടർ ഭൂമിയാണ് 2022 ഓക്ടോബറിൽ റിംഗ് റോഡിനായി യുദ്ധകാലാടിസ്ഥാനത്തിൽ ഏറ്റെടുത്തത്.

സകല രേഖകളും കൊണ്ട്പോയ റവന്യു സംഘം 45 ദിവസത്തിനകം നഷ്ടപരിഹാരം കൈമാറുമെന്നും അറിയിച്ചു. റവന്യു ഉദ്യോഗസ്ഥരുടെ വാക്ക് കേട്ട് ഭൂമിയുടെ രേഖകൾ കൈമാറി പുതിയ ഭൂമിക്ക് പലിശയക്ക് പണമെടുത്ത് അഡ്വാൻസ് നൽകിയവരിൽ ഒരാളാണ് കവിത. ഭൂമി ഏറ്റെടുക്കുന്നതിനുള്ള അമ്പത് ശതമാനം തുകയായ 930.41 കോടി രൂപയുടെ ബാധ്യത സംസ്ഥാനം ഏറ്റെടുക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചിരുന്നു.

ബാക്കി തുക നൽകേണ്ടത് ദേശീയപാത അതോറിറ്റിയാണ്. എന്നാൽ ഈ ഈ തുക എപ്പോൾ ഭൂവുടമകൾക്ക് നൽകുമെന്നതിൽ ഇതുവരെ തീരുമാനമായിട്ടില്ല. രേഖകൾ റവന്യു സംഘം കൊണ്ടുപോയതോടെ മക്കളുടെ വിവാഹ ആവശ്യത്തിനോ പഠനത്തിനോ ചികിത്സയ്ക്കോ ഭൂമി ഒന്നും ചെയ്യാനാകാതെ നട്ടം തിരിയുകയാണ് 2500 ഓളം കുടുംബങ്ങൾ.

മുടങ്ങിപ്പോയെന്ന് ഒരിക്കൽ കരുതിയ കേരളത്തിന്‍റെ ആ വലിയ സ്വപ്‌നം, 2025 ഡിസംബറോടെ യാഥാർഥ്യമാവുമെന്ന് മന്ത്രി

18 തികഞ്ഞാലും ലൈസൻസ് കിട്ടില്ല, 25 വയസിന് ശേഷം മാത്രം ലൈസൻസ്; 16കാരൻ വണ്ടിയോടിച്ചതില്‍ കടുപ്പിച്ച് എംവിഡി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

PREV
Read more Articles on
click me!

Recommended Stories

ദേശീയപാത ഇടിഞ്ഞു താഴ്ന്ന സംഭവം; ജില്ലാ കളക്ടറുടെ അധ്യക്ഷതയിൽ യോഗം ചേരും, വിവിധ വകുപ്പിൽ നിന്നുള്ള ഉദ്യോഗസ്ഥരും പങ്കെടുക്കും
പരാതിക്കാരിയെ അപമാനിച്ച കേസ്; രാഹുൽ ഈശ്വറിന്‍റെ ജാമ്യ ഹർജിയിൽ വാദം തുടരും, അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന് പ്രോസിക്യൂഷൻ