'ബിജെപി രാഷ്ട്രീയത്തിലെ വേറിട്ട മുഖം'; അരുണ്‍ ജെയ്റ്റ്‍ലിയുടെ നിര്യാണത്തില്‍ അനുശോചിച്ച് മുഖ്യമന്ത്രി

Published : Aug 24, 2019, 03:38 PM ISTUpdated : Aug 24, 2019, 03:44 PM IST
'ബിജെപി രാഷ്ട്രീയത്തിലെ വേറിട്ട മുഖം'; അരുണ്‍ ജെയ്റ്റ്‍ലിയുടെ നിര്യാണത്തില്‍ അനുശോചിച്ച് മുഖ്യമന്ത്രി

Synopsis

കേരളത്തിന്‍റെ സവിശേഷതകളെക്കുറിച്ച്  അരുണ്‍ ജെയ്റ്റ്‍ലിക്ക് നല്ല ധാരണയുണ്ടായിരുന്നു. 

തിരുവനന്തപുരം: ബിജെപി നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായിരുന്ന അരുണ്‍ ജെയ്റ്റ്‍ലിയുടെ നിര്യാണത്തില്‍ അനുശോചിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ബിജെപി രാഷ്ട്രീയത്തിലെ വേറിട്ട മുഖമായിരുന്നു അരുണ്‍ ജെയ്റ്റ്‍ലിയെന്ന് പിണറായി അനുസ്മരിച്ചു. 

വ്യത്യസ്ത മേഖലകളില്‍ പ്രാഗത്ഭ്യം തെളിയിച്ച അദ്ദേഹം ഭരണരംഗത്തും വ്യക്തിമുദ്ര പതിപ്പിച്ചു. രാഷ്ട്രീയ-സാമ്പത്തിക കാര്യങ്ങള്‍ അപഗ്രഥിക്കുന്നതില്‍ ജെയ്റ്റ്‍ലിക്ക് അസാധാരണമായ കഴിവുണ്ടായിരുന്നു. കേരളത്തിന്‍റെ സവിശേഷതകളെക്കുറിച്ച് ധാരണയുള്ള വ്യക്തിയായിരുന്നു അദ്ദേഹം. ജെയ്റ്റ്‍ലിയുടെ വേർപാടിൽ കുടുംബാംഗങ്ങൾക്കൊപ്പം ദു:ഖം പങ്കിടുന്നു- പിണറായി ഫേസ്ബുക്കില്‍ കുറിച്ചു. 

ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂര്‍ണരൂപം 

വിഭിന്നമേഖലകളില്‍ പ്രാഗത്ഭ്യം തെളിയിക്കുകയും ഭരണരംഗത്ത് വ്യക്തിമുദ്ര പതിപ്പിക്കുകയും ചെയ്ത നേതാവായിരുന്നു അരുണ്‍ ജെയ്റ്റ്‍ലി. നിയമപാണ്ഡിത്യം പാര്‍ലമെന്‍ററി പ്രവര്‍ത്തനത്തില്‍ തിളങ്ങാന്‍ അദ്ദേഹത്തിന് സഹായമായി. രാഷ്ട്രീയ-സാമ്പത്തിക കാര്യങ്ങള്‍ അപഗ്രഥിക്കുന്നതില്‍ അദ്ദേഹത്തിന് അസാധാരണമായ പാടവമുണ്ടായിരുന്നു. ബി.ജെ.പി. രാഷ്ട്രീയത്തിലെ വേറിട്ട മുഖമായിരുന്നു ജെയ്റ്റ്‍ലി

മുഖ്യമന്ത്രിയായി ചുമതലയേറ്റ ശേഷം ആദ്യം കണ്ട കേന്ദ്രമന്ത്രിമാരില്‍ ഒരാള്‍ അന്ന് ധനമന്ത്രിയായിരുന്ന ജെയ്റ്റ്‍ലിയെയായിരുന്നു. കേരളത്തിന്‍റെ സവിശേഷതകളെക്കുറിച്ച് അദ്ദേഹത്തിന് നല്ല ധാരണയുണ്ടായിരുന്നു. വേർപാടിൽ കുടുംബാംഗങ്ങൾക്കൊപ്പം ദു:ഖം പങ്കിടുന്നു.

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ചെങ്ങന്നൂരിലേക്ക് എൻഡിആർഎഫ് എത്തും, കുട്ടനാട്ടിൽ എല്ലാ മുന്നൊരുക്കങ്ങളും നടത്തി; ആലപ്പുഴയിൽ ആശങ്ക വേണ്ടെന്ന് ജില്ലാ കളക്ടർ
അതിതീവ്ര മഴയിൽ വിറങ്ങലിച്ച് കേരളം, പ്രളയ ഭീതിയിൽ 4 ജില്ലകൾ, റാന്നിയിൽ അതീവ ഗുരുതരാവസ്ഥ; വിവിധ ജില്ലകളിലായി ഏഴ് മരണം, റെഡ് അലർട്ട്