
പാലക്കാട്: പാലക്കാട് ലോഡ്ജിൽ സിനിമാ പ്രവർത്തകർ തമ്മിൽ ഉണ്ടായ സംഘർഷത്തിൽ ഒരാൾക്ക് കുത്തേറ്റു. വടകര സ്വദേശി ഷിജാബിനാണ് കഴുത്തിന് കുത്തേറ്റത്. ഇയാളെ തൃശൂർ മെഡിക്കൽ കോളേജിലേക്ക് മാറ്റി. സഹപ്രവർത്തകനായ ഉത്തമനാണ് കുത്തിയതെന്നാണ് ഷിജാബ് പറയുന്നത്. പ്രതിയെ പാലക്കാട് സൗത്ത് പോലീസ് കസ്റ്റഡിയിലെടുത്തു. എന്നാൽ ഷിജാബ് സ്വയം ചെയ്തതാണെന്ന് ഉത്തമന്റെ വാദം. പാലക്കാട് സിറ്റി ലോഡ്ജിൽ വെച്ച് ഇരുവരും ചേർന്ന് മദ്യപിക്കുന്നതിനിടെയാണ് സംഭവമുണ്ടായത്.