സംയുക്ത കിസാന്‍ മോര്‍ച്ചയില്‍ ഭിന്നത; പ്രക്ഷോഭവുമായി ഇനി സഹകരിക്കില്ലെന്ന് ഗുര്‍ണ്ണാം സിംഗ് ചദുനി

By Web TeamFirst Published Aug 8, 2021, 8:50 AM IST
Highlights

കർഷക നേതാക്കൾ വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളിൽ മത്സരിക്കണമെന്ന പ്രസ്താവനയിൽ അച്ചടക്ക നടപടി നേരിടുന്നതിന് പിന്നാലെയാണ് പ്രഖ്യാപനം. 

ദില്ലി: കാർഷിക നിയമങ്ങൾക്കെതിരെ പ്രതിഷേധിക്കുന്ന സംയുക്ത കിസാൻ മോർച്ചയിൽ ഭിന്നത. പ്രക്ഷോഭവുമായി ഇനി സഹകരിക്കില്ലെന്ന് സമിതി അംഗവും ഹരിയാനയിലെ പ്രമുഖ കർഷക നേതാവുമായ ഗുർണ്ണാം സിംഗ് ചദുനി പറഞ്ഞു. 
കർഷക നേതാക്കൾ വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളിൽ മത്സരിക്കണമെന്ന പ്രസ്താവനയിൽ അച്ചടക്ക നടപടി നേരിടുന്നതിന് പിന്നാലെയാണ് പ്രഖ്യാപനം. തനിക്കൊപ്പമുള്ളവർ പ്രക്ഷോഭരംഗത്ത് നിന്ന് പിന്മാറുകയാണെന്നും ചദുനി പറഞ്ഞു. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona.

click me!