ആരാണ് ഒറിജിനല്‍? അയ്യപ്പ സേവാ സംഘത്തിന്‍റെ പേരില്‍ സുപ്രീംകോടതിയില്‍ രണ്ട് അഭിഭാഷകര്‍,നാടകീയ രംഗങ്ങള്‍

Published : Sep 15, 2023, 01:07 PM IST
ആരാണ് ഒറിജിനല്‍? അയ്യപ്പ സേവാ സംഘത്തിന്‍റെ പേരില്‍ സുപ്രീംകോടതിയില്‍ രണ്ട് അഭിഭാഷകര്‍,നാടകീയ രംഗങ്ങള്‍

Synopsis

വിശദവാദം അടുത്ത വെള്ളിയാഴ്ച്ച പരിഗണിക്കാമെന്ന് സുപ്രീം കോടതി. പുതിയതായി എത്തിയ അഭിഭാഷകന്‍റെ അവകാശവാദം സുപ്രീംകോടതി അന്ന് പരിഗണിക്കും

ശബരിമലയിൽ അന്നദാനത്തിന് അനുമതി തേടി അഖില ഭാരത അയ്യപ്പ സേവാ സംഘം നൽകിയ ഹർജി സുപ്രീം കോടതി പരിഗണിക്കുന്നതിനിടെ നാടകീയ രംഗം. അനുമതി റദ്ദാക്കിയ കേരള ഹൈക്കോടതി ഡിവിഷൻ ബെഞ്ച് നടപടിക്കെതിരെ ദേശീയ ജനറൽ സെക്രട്ടറി കൊയ്യം ജനാർദ്ദനാണ്   സുപ്രീം കോടതിയിൽ സംഘടനയ്ക്കായി ഹർജി സമർപ്പിച്ചത്. ഹർജിക്കാർക്കായി മുതിർന്ന അഭിഭാഷകൻ വി ചിദംബരേഷ് ജസ്റ്റിസ് അനിരുദ്ധബോസ് അധ്യക്ഷനായ ബെഞ്ചിന് മുന്നിൽ ഹാജരായി. ഇതിനിടെ കോടതിയിൽ ഹാജരായ മറ്റൊരു അഭിഭാഷകൻ താനാണ് യഥാർത്ഥ അഖില ഭാരത അയ്യപ്പ സേവാ സംഘത്തിന്റെ അഭിഭാഷകനെന്നും ഹർജി നൽകിയവർ ആൾ മാറാട്ടം നടത്തിയതെന്നും ആരോപിച്ചു. എന്നാൽ കൃത്യമായ വക്കാലത്തോടെയാണ് ഹാജരായതെന്ന് മുതിർന്ന അഭിഭാഷകൻ വി ചിദംബരേഷ് കോടതിയെ അറിയിച്ചു. തുടർന്ന് വിശദവാദം അടുത്ത വെള്ളിയാഴ്ച്ച പരിഗണിക്കാമെന്ന വ്യക്തമാക്കി കോടതി കേസ് മാറ്റുകയായിരുന്നു. പുതിയതായി എത്തിയ അഭിഭാഷകന്റെ അവകാശവാദം സുപ്രീംകോടതി അന്ന് പരിഗണിക്കും

 

 

PREV
click me!

Recommended Stories

കൊല്ലത്ത് അരുംകൊല; മുത്തശ്ശിയെ കൊച്ചുമകൻ കഴുത്തറുത്ത് കൊലപ്പെടുത്തി, യുവാവ് പൊലീസ് കസ്റ്റഡിയിൽ
കൊച്ചി മേയറുടെ ബ്രഹ്മപുരം സന്ദര്‍ശനം; പെരുമാറ്റ ചട്ടം ലംഘിച്ചെന്ന് കോണ്‍ഗ്രസ്, തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി ടിജെ വിനോദ് എംഎൽഎ