ഷാഫി പറമ്പിൽ പാൻ കേരള സ്വാധീന വലയം ഉള്ള നേതാവ്, ക്രൗഡ് പുള്ളർ; ഷാഫി പറമ്പിലിനെ പിന്തുണച്ച് രമേശ് പിഷാരടി എംഎൽഎ

Published : Nov 26, 2026, 09:24 PM IST
shafi parambil, ramesh pisharody mla

Synopsis

കോൺഗ്രസിലെ ആഭ്യന്തര പ്രശ്നങ്ങൾക്ക് പിന്നാലെ ഷാഫി പറമ്പിലിനെ പൂർണ്ണമായി പിന്തുണച്ച് രമേശ് പിഷാരടി എംഎൽഎ രംഗത്ത്. പാലക്കാട് മണ്ഡലത്തിൽ കോൺഗ്രസിനെ വളർത്തിയതും പാർട്ടിക്കായി എല്ലാ പോരാട്ടങ്ങളും നയിച്ചതും ഷാഫിയാണെന്ന് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.

പാലക്കാട്: കോൺ​ഗ്രസിലെ ആഭ്യന്തര പ്രശ്നങ്ങളിൽ പ്രതികരണവുമായി രമേശ് പിഷാരടി എംഎൽഎ. ഷാഫി വിദ്യാർത്ഥി രാഷ്ട്രീയത്തിൽ തുടങ്ങിയ ആളാണെന്നും ഇടത് കാറ്റ് വീശിക്കൊണ്ടിരുന്ന പാലക്കാട് ജില്ലയിൽ സംഘടനാ സംവിധാനം വളർത്തിയ ആളാണ് ഷാഫിയെന്നും രമേശ് പിഷാരടി പറഞ്ഞു. പാലക്കാട് മണ്ഡലത്തെ കോൺഗ്രസിന്റെ ഉറച്ച സീറ്റുകളുടെ പട്ടികയിൽ എഴുതി ചേർത്തതിന്റെ മുഴുവൻ ക്രെഡിറ്റും ഷാഫിക്കാണ്. പല തെരഞ്ഞെടുപ്പുകളിലും പാർട്ടിക്കുവേണ്ടി പോരാടി ജയിപ്പിച്ച ആളാണ് ഷാഫി പറമ്പിലെന്നും രമേശ് പിഷാരടി പറഞ്ഞു. ഷാഫിയെ പിന്തുണച്ച് കൊണ്ടാണ് രമേശ് പിഷാരടിയുടെ വാക്കുകൾ. ഫേസ് ബുക്കിലാണ് പിഷാരടിയുടെ പ്രതികരണം.

പാലക്കാട് ഷാഫിക്ക് സ്വന്തം കുഞ്ഞിനെ പോലെയാണ്. പാർട്ടിക്കുവേണ്ടി പറയുന്നതെല്ലാം ചെയ്തു മാത്രമാണ് ഷാഫിക്ക് ശീലം. പൊലീസ് സ്റ്റേഷൻ ഉപരോധം മുതൽ പാർലമെന്റ് തിരഞ്ഞെടുപ്പ് വരെ പാർട്ടി പറഞ്ഞതാണ് ഷാഫി ചെയ്തത്. വടകരയിൽ നിന്ന് ലോക്സഭയിലേക്ക് പോയില്ലായിരുന്നെങ്കിൽ ഷാഫി പറമ്പിൽ കേരളത്തിൽ മന്ത്രിയാകുമായിരുന്നു. പക്ഷേ പദ്ധതികളെക്കാൾ ഷാഫി പ്രസ്ഥാനത്തെയാണ് സ്നേഹിച്ചത്. ഇത്തവണ നിയമസഭാ തിരഞ്ഞെടുപ്പിൽ ഷാഫിയുടെ ശബ്ദം കേൾക്കാത്ത ഒറ്റ മണ്ഡലം പോലും ഉണ്ടായില്ല. പ്രധാനപ്പെട്ട മുതിർന്ന നേതാക്കൾക്കൊപ്പമാണ് ഷാഫി പ്രചരണം നടത്തിയത്. 140 മണ്ഡലങ്ങളിലും കോൺഗ്രസിന്റെ മുഖവും മുഴക്കവും ഷാഫി പറമ്പിൽ ആയിരുന്നു.

എല്ലാ ദിവസവും അതിരാവിലെ മുതൽ അർദ്ധരാത്രി വരെ വിശ്രമമില്ലാതെ ഷാഫി തെരഞ്ഞെടുപ്പ് പ്രചരണം നടത്തി. ഷാഫി പറമ്പിൽ പാൻ കേരള സ്വാധീന വലയം ഉള്ള നേതാവാണ്. ക്രൗഡ് പുള്ളറാണ് ഷാഫി. ഷാഫിയുടെ അധ്വാനം കാണാതിരുന്നു കൂടാ. വിമർശനങ്ങൾ ആകാം പക്ഷേ അത് പരിധി വിടരുതെന്നും പിഷാരടി പറയുന്നു. ഷാഫി പറമ്പിലിനൊപ്പമുള്ള ചിത്രം ഫേസ്ബുക്കിൽ പങ്കുവെച്ചാണ് രമേശ് പിശാരടിയുടെ കുറിപ്പ്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

കാലടി സർവകലാശാല വിദ്യാർത്ഥികളുടെ സസ്പെൻഷൻ റദ്ദാക്കിയ ഉത്തരവ്; സിസ തോമസിന്റെ ഹർജിയിൽ ചൊവ്വാഴ്ച വിധി
'കണ്ണൂരിലെ പ്രസംഗത്തിൽ കലാപാഹ്വാനം'; മുഖ്യമന്ത്രി വിഡി സതീശനെതിരെ പൊലീസിൽ പരാതി നൽകി എസ്എഫ്ഐ