
തിരുവനന്തപുരം: ആസന്നമായ നിയമസഭാ തെരഞ്ഞെടുപ്പിന് സജ്ജമാകാൻ കോണ്‍ഗ്രസ്. പ്രവര്‍ത്തക സമിതി അംഗം ഉമ്മന്‍ചാണ്ടി അധ്യക്ഷനായ തിരഞ്ഞെടുപ്പ് മേല്‍നോട്ട സമിതിയുടെ പ്രഥമയോഗം ശനിയാഴ്ച രാവിലെ 9ന് കെപിസിസി ആസ്ഥാനത്ത് ചേരും. ശേഷം രാവിലെ 11ന് കെപിസിസി ഭാരവാഹിയോഗം ചേരുമെന്നും ജനറല്‍ സെക്രട്ടറി കെപി അനില്‍കുമാര്‍ അറിയിച്ചു.
കെപിസിസി ഭാരവാഹിയോഗത്തിൽ പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ അധ്യക്ഷത വഹിക്കും. എഐസിസി നിരീക്ഷകരായ രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗലോട്ട്, ഗോവ മുന്‍ മുഖ്യമന്ത്രി ലൂസിനോ ഫലീറോ, കര്‍ണ്ണാടക മുന്‍ ഉപമുഖ്യമന്ത്രി പരമേശ്വര, എഐസിസി ജനറല്‍ സെക്രട്ടറിമാരായ കെസി വേണുഗോപാല്‍, താരിഖ് അന്‍വര്‍, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, എഐസിസി സെക്രട്ടറിമാരായ പി വിശ്വനാഥന്‍, പി മോഹന്‍, ഐവാന്‍ ഡിസൂസ തുടങ്ങിയവര്‍ പങ്കെടുക്കും.
എഐസിസി നിരീക്ഷകരോടൊപ്പം രാവിലെ 8.30ന് എംപിമാരും എംഎല്‍എമാരും കെപിസിസി ആസ്ഥാനത്ത് പ്രഭാതഭക്ഷണത്തോടൊപ്പം ചര്‍ച്ച നടത്തും. അതേസമയം അസ്വാരസ്യങ്ങൾക്ക് വിടനൽകി കൊച്ചിയിൽ നിന്നെത്തുന്ന മുതിർന്ന നേതാവ് കെ വി തോമസും ഇന്ന് നേതാക്കളുമായി കൂടിക്കാഴ്ച നടത്തുന്നുണ്ട്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam