കൂടോത്രം, അത്ഭുത രോഗശാന്തി, സിഹ്ർ; ദുഷ്കർമ്മികളായ രാഷ്ട്രീയ മത നേതാക്കളെ ഒറ്റപ്പെടുത്തണമെന്ന് ചെറിയാൻ ഫിലിപ്പ്

Published : Jul 06, 2024, 12:26 PM ISTUpdated : Jul 06, 2024, 12:30 PM IST
കൂടോത്രം, അത്ഭുത രോഗശാന്തി, സിഹ്ർ; ദുഷ്കർമ്മികളായ രാഷ്ട്രീയ മത നേതാക്കളെ ഒറ്റപ്പെടുത്തണമെന്ന് ചെറിയാൻ ഫിലിപ്പ്

Synopsis

അന്ധവിശ്വാസങ്ങൾക്ക് അടിമപ്പെട്ട് ആധുനിക ചികിത്സ നിഷേധിക്കുന്ന വിദ്യാസമ്പന്നരും കുറവല്ല. ചില വ്യാജ പുരോഹിതരുടെ തട്ടിപ്പുകൾക്ക് ഇവർ വിധേയരാകുന്നു. ഹിംസാത്മകമായ ക്രൂരത കാട്ടുന്നവരെ ജനങ്ങൾ സാമൂഹ്യമായി ബഹിഷ്ക്കരിക്കണണമെന്ന് ചെറിയാൻ ഫിലിപ്പ് പറഞ്ഞു.

തിരുവനന്തപുരം: കേരളത്തെ പ്രാകൃത യുഗത്തിലേക്ക് നയിക്കുന്ന ദുഷ്കർമ്മികളായ രാഷ്ട്രീയ-മത നേതാക്കളെ പൊതു സമൂഹം ഒറ്റപ്പെടുത്തണമെന്ന് കോൺഗ്രസ് നേതാവ് ചെറിയാൻ ഫിലിപ്പ്. കേരള നവോത്ഥാനത്തെ അധോലോക സംസ്ക്കാരമാക്കി മാറ്റാൻ ശ്രമിക്കുന്ന അന്ധവിശ്വാസങ്ങൾക്കെതിരെ പുരോഗമന യുവജനപ്രസ്ഥാനങ്ങൾ ആശയ പ്രചാരണം സംഘടിപ്പിക്കണം. ഹിന്ദുക്കൾക്കിടയിൽ കൂടോത്രം, ക്രിസ്ത്യാനികൾക്കിടയിൽ അത്ഭുത രോഗശാന്തി, മുസ്ലീംങ്ങൾക്കിടയിൽ സിഹ്ർ തുടങ്ങിയ ദുരാചാരങ്ങൾ ഇപ്പോഴും നിലനിൽക്കുന്നുണ്ടെന്ന് ചെറിയാൻ ഫിലിപ്പ് പറഞ്ഞു. 

ശത്രു സംഹാരത്തിനു വേണ്ടി അന്യരുടെ വീട്ടുവളപ്പിലും അഭിലഷിക്കുന്ന ഉയർച്ചയ്ക്കുവേണ്ടി സ്വന്തം വീട്ടിലും ' ചെമ്പുതകിടുകൾ ഉൾപ്പെടെയുള്ള പരിഹാര യന്ത്രങ്ങൾ ദുർമന്ത്രവാദികളെ കൊണ്ട് കുഴിച്ചിടുന്നവർ നിരവധിയാണ്. കുറ്റവാസനയുള്ള ഭീരുക്കളാണ് ഈ ആഭിചാരക്രിയകൾ നടത്തുന്നത്. അന്ധവിശ്വാസങ്ങൾക്ക് അടിമപ്പെട്ട് ആധുനിക ചികിത്സ നിഷേധിക്കുന്ന വിദ്യാസമ്പന്നരും കുറവല്ല. ചില വ്യാജ പുരോഹിതരുടെ തട്ടിപ്പുകൾക്ക് ഇവർ വിധേയരാകുന്നു. ഹിംസാത്മകമായ ക്രൂരത കാട്ടുന്നവരെ ജനങ്ങൾ സാമൂഹ്യമായി ബഹിഷ്ക്കരിക്കണണമെന്ന് ചെറിയാൻ ഫിലിപ്പ് പറഞ്ഞു.

കെപിസിസി പ്രസിഡന്‍റ് കെ. സുധാകരന്‍റെ വീട്ടില്‍ നിന്ന് കൂടോത്രം കണ്ടെത്തിയത് വലിയ ചർച്ചയായിരുന്നു. സുധാകരന്‍റെ കണ്ണൂരിലെ വീട്ടിൽ നിന്ന് സുധാകരനും രാജ്മോഹൻ ഉണ്ണിത്താനും മന്ത്രവാദിയും ചേർന്ന് തകിടും ചില രൂപങ്ങളും കണ്ടെടുക്കുന്ന ദൃശ്യങ്ങളാണ് പുറത്ത് വന്നത്. സുധാകരന്‍റെ വീട്ടില്‍ നിന്ന് കൂടോത്രം കണ്ടെത്തുന്ന ഒന്നരവർഷം മുമ്പത്തെ ദൃശ്യങ്ങളാണ് അടുത്തിടെ പുറത്ത് വന്നത്. ജീവൻ പോകാത്തത് ഭാ​ഗ്യമെന്ന് കെ. സുധാകരൻ ഉണ്ണിത്താനോട് പറയുന്നത് കേള്‍ക്കാം. വീഡിയോ ചർച്ചയായതോടെ കൂടോത്രം ഇപ്പോള്‍ കണ്ടെടുത്തത് അല്ലെന്നും കുറച്ചുകാലം മുന്‍പുള്ളതാണെന്നും കെ സുധാകരൻ പറഞ്ഞു. തന്നെ അപായപ്പെടുത്താൻ ആര്‍ക്കും കഴിയില്ലെന്നും കെ സുധാകരൻ വ്യക്തമാക്കി. 

Read More : കൂടോത്രത്തിൽ വിശ്വസിക്കുന്ന കോൺഗ്രസ് നേതാക്കൾ, കേരളീയ സമൂഹത്തിന്‍റെ അപചയത്തിൻറെ ദൃഷ്ടാന്തം; കെകെ ഷൈലജ

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

കോഴിക്കോട് കോര്‍പ്പറേഷനിൽ ലീഡ് പിടിച്ച് യുഡിഎഫ്, കണ്ണൂര്‍ കോര്‍പ്പറേഷനിലും മുന്നേറ്റം
തിരുവനന്തപുരം കോർപറേഷൻ മുട്ടട ഡിവിഷനിൽ അട്ടിമറി; ഇടത് കോട്ടയിൽ വൈഷ്‌ണ സുരേഷ് വിജയിച്ചു