'വടശേരി ദാമോദരൻ മേനോൻ സതീശൻ' സത്യപ്രതിജ്ഞ, 'പഞ്ച് ഇത്തിരി കുറഞ്ഞാലും ജാതിവാലുകൾ ചുമക്കാത്തതാണ് നല്ലത്'; മുഖ്യമന്ത്രിക്ക് പരോക്ഷ വിമർശനം

Published : May 19, 2026, 02:32 PM IST
congress leader indirectly criticises vd satheesan over oath name

Synopsis

മുഖ്യമന്ത്രി വിഡി സതീശനെ പരോക്ഷമായി വിമർശിച്ച് കോൺഗ്രസ്‌ നേതാവിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്‌

തിരുവനന്തപുരം: മുഖ്യമന്ത്രി വിഡി സതീശനെ പരോക്ഷമായി വിമർശിച്ച് കോൺഗ്രസ്‌ നേതാവിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്‌. ജിന്‍റോ ജോണാണ് 'വടശ്ശേരി ദാമോദര മേനോൻ സതീശൻ' എന്ന് മേനോൻ കൂട്ടിയുള്ള വിഡി സതീശന്‍റെ സത്യപ്രതിജ്ഞയെ വിമ‍ർശിച്ചത്. പഞ്ച് കുറഞ്ഞാലും ജാതിവാലുകൾ ചുമക്കാത്ത കോൺഗ്രസ്‌ ആകുന്നതാണ് കുറേക്കൂടി ഇന്ക്ലൂസീവ് എന്നും പോസ്റ്റില്‍ പറയുന്നു.

ജിന്‍റോ ജോണിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്

തേക്കുംകാട്ടിൽ ജോൺ റോമൻ കാത്തലിക് ജിന്റോ എന്നല്ല. ജിന്റോ ജോൺ. അത് മതി. അങ്ങനെ അറിയപ്പെട്ടാൽ മതി. അതല്ലേ അതിന്റെ ഒരു ബ്യൂട്ടി. പഞ്ച് ഇത്തിരി കുറഞ്ഞാലും ജാതിവാലുകൾ ചുമക്കാത്ത കോൺഗ്രസ് ആകുന്നതാണ് കുറേക്കൂടി ഇൻക്ലൂസീവ്. എന്റെ രാഷ്ട്രീയം എന്റെ ബോധ്യങ്ങൾ കൂടിയാണ്. ഒരല്പം ലെഫ്റ്റ് ആയൊരു കോൺഗ്രസ്‌ ബോധ്യം.

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

വയലില്‍ കളിക്കുകയായിരുന്ന കുട്ടിക്കും റോഡരികില്‍ നിന്നിരുന്ന യുവാവിനും പാമ്പുകടിയേറ്റു; സംഭവം താമരശ്ശേരിയില്‍
ഗൺമാന്‍റെ 'രക്ഷാപ്രവർത്തനം'; എസ്പി ഷൗക്കത്തലി അന്വേഷിക്കും, 15 ദിവസത്തിനകം റിപ്പോർട്ട് നൽകും