വെള്ളാപ്പള്ളിക്ക് കുത്ത്; വിഎസിനും മമ്മൂട്ടിക്കും വിമലാ മേനോനും പത്മാ പുരസ്കാരം നൽകിയത് സ്വാഗതാര്‍ഹമെന്ന് കെ മുരളീധരൻ

Published : Jan 26, 2026, 03:24 PM ISTUpdated : Jan 26, 2026, 03:27 PM IST
Congress Leader_K Muraleedharan

Synopsis

വിഎസിനും മമ്മൂട്ടിക്കും വിമലാ മേനോനും പത്മാ പുരസ്കാരം നൽകിയത് സ്വാഗതാര്‍ഹമാണെന്ന് കെ മുരളീധരൻ . മറ്റ് പുരസ്കാരങ്ങളെക്കുറിച്ച് അഭിപ്രായം പറയുന്നില്ല. പത്മ പുരസ്കാരം രാഷ്ട്രീയ നേട്ടത്തിനായി ഉപയോഗിക്കരുതെന്നും ദുരുദ്ദേശം ജനം മനസ്സിലാക്കുമെന്നും മുരളീധരൻ

തിരുവനന്തപുരം: പത്മാ പുരസ്കാരത്തിൽ എസ്എൻ‍ഡിപി യോ​ഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ കുത്തി കെ മുരളീധരൻ. വിഎസിനും മമ്മൂട്ടിക്കും വിമലാ മേനോനും പത്മാ പുരസ്കാരം നൽകിയത് സ്വാഗതാര്‍ഹമാണെന്ന് കെ മുരളീധരൻ പറഞ്ഞു. മറ്റ് പുരസ്കാരങ്ങളെക്കുറിച്ച് അഭിപ്രായം പറയുന്നില്ല. പത്മ പുരസ്കാരം രാഷ്ട്രീയ നേട്ടത്തിനായി ഉപയോഗിക്കരുതെന്നും ദുരുദ്ദേശം ജനം മനസ്സിലാക്കുമെന്നും കെ മുരളീധരൻ തിരുവനന്തപുരത്ത് പറഞ്ഞു.

അനാവശ്യ വിവാദങ്ങൾക്ക് ഇല്ലെന്ന് വെള്ളാപ്പള്ളി നടേശൻ

പത്മ അവാർഡുമായി ബന്ധപ്പെട്ട് അനാവശ്യ വിവാദങ്ങൾക്ക് ഇല്ലെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. ‌ആരാണ് പുരസ്ക്കാരത്തിന് ശുപാർശ ചെയ്തത് എന്നറിയില്ലെന്നും ജനങ്ങൾക്ക് നന്ദിയുണ്ടെന്നും വെള്ളാപ്പള്ളി പറഞ്ഞു. അവാ‍ർഡിനെ പറ്റി പ്രത്യേകിച്ച് ഒന്നും പറയാനില്ല. ഇപ്പോൾ കിട്ടിയ അവാർഡിന് ഇരട്ടി മധുരമുണ്ടെന്നും വെള്ളാപ്പള്ളി മാധ്യമങ്ങളോട് പ്രതികരിച്ചു. വെള്ളാപ്പള്ളിക്കും മമ്മൂട്ടിക്കും വിഎസിനുമുൾപ്പെടെ 8 മലയാളികൾക്കാണ് പത്മ പുരസ്കാരങ്ങൾ ലഭിച്ചത്.

അവാർഡിൽ ഒരുപാട് പേര് നല്ലത് പറയുന്നു. കുറെ പേര് ചീത്ത പറയുന്നു. ആഹ്ലാദിക്കാനോ, ദുഖിക്കാനോ ഇല്ല. സംസ്ഥാന സർക്കാർ പേര് നിർദേശിച്ചോ എന്നറിയില്ല. അവാർഡ് നാരായണ ഗുരുവിന് സമർപ്പിക്കുന്നു. മമ്മൂട്ടിക്കും എനിക്കും അവാർഡുകൾ കിട്ടി. ഞങ്ങൾ രണ്ട് പേരും ഒരേ മാസത്തിൽ ജനിച്ചവരാണ്. എൻഎസ്എസ്- എസ്എൻഡിപി ഐക്യത്തിൽ ചർച്ച തുടങ്ങിയിട്ടില്ല. ഞാൻ ഐക്യത്തിന് തകർച്ച ഉണ്ടാക്കില്ല. ഐക്യം കാലഘട്ടത്തിന്‍റ ആവശ്യമാണ്. അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടാകില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു.

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

സാമുദായിക ഐക്യത്തിൽ നിന്നുള്ള എൻഎസ്എസ് പിന്മാറ്റത്തിൽ കോൺഗ്രസ് നേതാക്കളുടെ ഇടപെടലും; 'രാഷ്ട്രീയ ലക്ഷ്യത്തിലെ ആശങ്ക പ്രകടിപ്പിച്ചു'
പാമ്പാടിയിൽ ഭാര്യയെ കൊന്ന ശേഷം ഭർത്താവ് ജീവനൊടുക്കി; സ്ഥലത്ത് നിന്നും കമ്പിവടി കണ്ടെടുത്തു, പൊലീസ് അന്വേഷണം