
കോട്ടയം: പിവി അൻവർ എംഎൽഎയുടെ ആരോപണങ്ങളിൽ പ്രതികരണവുമായി കോൺഗ്രസ് നേതാവ് കെ മുരളീധരൻ. അൻവറിന്റേത് ഭീതിപ്പെടുത്തുന്ന വെളിപ്പെടുത്തലാണെന്ന് കെ മുരളീധരൻ പറഞ്ഞു. ഗൗരവകരമായ ആരോപണങ്ങളാണ്. എഡിജിപി അജിത് കുമാറിനെ സർവീസിൽ നിന്നും നീക്കണം. എഡിജിപി പൂരം കലക്കിയെന്ന് ഭരണപക്ഷ എംഎൽഎ തന്നെ സമ്മതിച്ചു. ഏതോ ഉന്നത ബന്ധം താൻ അന്ന് തന്നെ ഉന്നയിച്ചിരുന്നുവെന്നും മുരളീധരൻ പറഞ്ഞു.
പൂരം കലക്കിയത് ഗുരുതര കുറ്റ കൃത്യമാണ്. ഇതിൽ ജുഡീഷ്യൽ അന്വേഷണം നടത്തണം. ആഭ്യന്തരവകുപ്പ് അറിയാതെ ഇത്തരം നടപടികൾ ഉദ്യോഗസ്ഥന്മാർ ചെയ്യുമോ. കൊടും ക്രിമിനലാണ് എഡിജിപി എന്ന് ഭരണകക്ഷി എംഎൽഎ തന്നെ പറയുന്നു. എഡിജിപി മുഖ്യമന്ത്രിയുടെ വിശ്വസ്തനാണ്. ഇല്ലെങ്കിൽ പാർട്ടിയുമായി ആലോചിച്ചു തുടർ നടപടി സ്വീകരിക്കും. ശശിയുമായി അജിത് കുമാറിന് ബന്ധമുണ്ടെന്ന് പറയുമ്പോൾ അത് മുഖ്യമന്ത്രിയിലേക്കാണ് വിരൽചൂണ്ടുന്നത്. ഇപി ജയരാജനെ ഇടത് മുന്നണി കൺവീനർ സ്ഥാനത്തുനിന്ന് നീക്കിയ സംഭവം ജയരാജനെ ബലിയാടാക്കിയതാണ്. മുഖ്യമന്ത്രി അറിയാതെ ഇപി ബിജെപിയുമായി ചർച്ച നടത്തില്ല.ഇപി ബിജെപിയിലേക്ക് പോകുമെന്ന് തോന്നുന്നില്ലെന്നും കെ മുരളീധരൻ പറഞ്ഞു.
https://www.youtube.com/watch?v=Ko18SgceYX8
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam