രമ്യ ഹരിദാസ് വിഷയം പാർട്ടി അനേഷിക്കുമെന്ന് കെസി വേണുഗോപാൽ; 'എന്താണ് നടന്നതെന്ന് വ്യക്തമായി അറിയില്ല'

Published : Sep 05, 2026, 12:57 PM ISTUpdated : Sep 05, 2026, 12:59 PM IST
K C Venugopal

Synopsis

രമ്യ ഹരിദാസ് വിഷയം പാർട്ടി അനേഷിക്കുമെന്ന് കോൺ​ഗ്രസ് നേതാവ് കെസി വേണുഗോപാൽ. എന്താണ് നടന്നതെന്ന് വ്യക്തമായി അറിയില്ലെന്ന് കെസി വേണുഗോപാൽ

കൊല്ലം: രമ്യ ഹരിദാസ് വിഷയം പാർട്ടി അനേഷിക്കുമെന്ന് കോൺ​ഗ്രസ് നേതാവ് കെസി വേണുഗോപാൽ. എന്താണ് നടന്നതെന്ന് വ്യക്തമായി അറിയില്ല. ദേശീയ തലത്തിൽ എന്തെലാം കാര്യങ്ങൾ നടക്കുന്നു. നിങ്ങൾ അതിനെ കുറിച്ച് ചോദിക്കുമെന്നാണ് കരുതിയതെന്നും കെസി വേണു​ഗോപാൽ പറഞ്ഞു.

ഖർഗെ പ്രസംഗിച്ചതിൻ്റെ പേരിൽ ന‍ടത്തിയ ശുദ്ധീകരണം ചോദ്യം ചെയ്ത രാഹുൽ ഗാന്ധിക്കെതിരെ കേസെടുക്കുന്നു. നെറികേടിൻ്റെ രാഷ്‌ട്രീയമാണ് ബിജെപിയും സംഘപരിവാറും നടത്തുന്നത്. തൃശൂരിലെ അപകടം ഞെട്ടിക്കുന്ന സംഭവമാണ്. റോഡുമായി ബന്ധപ്പെട്ട് പ്രശ്‌നം ഉണ്ടായിട്ടുണ്ടോ എന്ന് പരിശോധിക്കണം. ഇവിടെ എന്താണ് സംഭവിച്ചത് എന്ന് അറിയില്ല. വേണ്ട നടപടികൾ സ്വീകരിക്കാൻ ഇടപെടും. ദേശീയപാതയുടെ ഡിസൈനിൽ പ്രശ്‌നങ്ങൾ ഉണ്ട്. ദേശീയപാത അതോറിറ്റി തന്നെ ഇത് സമ്മതിച്ചതാണെന്നും കെസി വേണുഗോപാൽ പറഞ്ഞു.

അതേസമയം, ചിറയിൻ കീഴിൽ കോൺ​ഗ്രസ് പ്രവർ‌ത്തകരുടെ തമ്മിൽത്തല്ലുമായി ബന്ധപ്പെട്ട സംഭവത്തിൽ രമ്യഹരിദാസ് എംഎൽഎയുടെ പരാതിയിൽ 7 കോൺ​ഗ്രസ് പ്രവർത്തകർക്കെതിരെ കേസെടുത്തു. എസ്‍സി, എസ് റ്റി വകുപ്പടക്കം ജാമ്യമില്ല വകുപ്പാണ് ചുമത്തിയിരിക്കുന്നത്.

അതേസമയം, തന്നെക്കുറിച്ച് സാമൂഹിക മാധ്യമങ്ങളിലൂടെ മോശം പ്രചരണം നടത്തിയതാണ് താൻ ചോദ്യം ചെയ്തതെന്ന് രമ്യ ഹരിദാസ് പറയുന്നു. വീട്ടിലേക്ക് ക്ഷണിച്ചു വരുത്തിയാണ് തന്നെ ആക്രമിച്ചത്. വസ്ത്രം ഉൾപ്പെടെ വലിച്ചുകീറി എന്നും കയ്യിൽ പിടിച്ചെന്നും രമ്യ ഹരിദാസ് ആരോപിച്ചു. സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിൽ താൻ നിഷ്പക്ഷത പാലിച്ചതാണ് ജില്ലാ പഞ്ചായത്ത് അംഗം സജിത്ത് ഉൾപ്പെടെയുള്ളവരുടെ പ്രകോപനത്തിന് കാരണമെന്ന് എംഎൽഎ പറഞ്ഞു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

അടുക്കളയുടെ ഓടുപൊളിച്ച് അകത്തുകടന്നു, ഉറങ്ങിക്കിടന്ന യുവതിയുടെ പാദസരം മോഷ്ടിച്ചു; പക്ഷേ പണികിട്ടി
കാന്തപുരത്തിൻ്റെ പരാമർശം വിവാദമാക്കിയതിന് പിന്നിൽ പ്രൊപഗണ്ട; നാസർ ഫൈസി കൂടത്തായി