കോൺ​ഗ്രസ് നേതാവ് കെ എസ് ബി എ തങ്ങൾ അന്തരിച്ചു

Published : Jul 30, 2023, 04:40 PM ISTUpdated : Jul 30, 2023, 07:59 PM IST
കോൺ​ഗ്രസ് നേതാവ് കെ എസ് ബി എ തങ്ങൾ അന്തരിച്ചു

Synopsis

എറണാകുളത്ത് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. 

പാലക്കാട്: പട്ടാമ്പി മുൻ നഗരസഭ ചെയർമാനും ഡി സി സി വൈസ് പ്രസിഡന്റും കോൺ​ഗ്രസ്സ് നേതാവുമായിരുന്ന കെ എസ് ബി എ തങ്ങൾ അന്തരിച്ചു.61 വയസ്സായിരുന്നു. എറണാകുളത്ത് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. അർബുദരോഗ ബാധയെ തുടർന്ന് ചികിത്സയിലായിരുന്നു. മൃതദേഹം രാത്രിയോടെ പട്ടാമ്പിയിലെ വസതിയിൽ എത്തിക്കും. നാളെ പട്ടാമ്പി ജുമാ മസ്ജിദ് ഖബ്ർസ്ഥാനിൽ കബറടക്കം നടക്കുമെന്നാണ് വിവരം.

കെ എസ് ബി എ തങ്ങൾ എംഇഎസ് സംസ്ഥാന എക്സിക്യൂട്ട് കമ്മിറ്റി അംഗമാണ്. പട്ടാമ്പിയിലെ എംഇഎസ് സെൻട്രൽ സ്കൂളിന്റെയും അനുബന്ധ സ്ഥാപനങ്ങളുടെയും ഭാരവാഹിയാണ്. ദീർഘകാലം പട്ടാമ്പി ഗ്രാമപഞ്ചായത്ത് അംഗമായിരുന്ന തങ്ങൾ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടും നഗരസഭ ചെയർമാനും ആയിരുന്നിട്ടുണ്ട്. 

ആലുവയിലെ കുട്ടിയുടെ സംസ്കാര കർമ്മം ചെയ്തത് ഓട്ടോ ഡ്രൈവർ, 'പല പൂജാരികളെ സമീപിച്ചു, ആരും തയ്യാറായില്ല'

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ പട്ടാമ്പിയിൽ കോൺഗ്രസ് സ്ഥാനാർത്ഥിയായി തങ്ങളുടെ പേര് ഉയർന്നു കേട്ടിരുന്നുവെങ്കിലും പിന്നീട് മത്സരരംഗത്തേക്ക് വന്നില്ല. പരേതനായ കെ പി തങ്ങളുടെ പുത്രനും മുസ്ലിംലീഗ് നേതാവായിരുന്ന കെ ഇ തങ്ങളുടെ സഹോദരനുമാണ് കെ എസ് ബി എ തങ്ങൾ.

'യുപിയിൽ ക്രിമിനലുകളെയും മാഫിയകളെയും കൈകാര്യം ചെയ്യുന്ന രീതി കേരളത്തിലും മാതൃകയാക്കണം, ആഭ്യന്തരവകുപ്പ് പരാജയം'

അനുനയ നീക്കവുമായി ബിജെപി സംസ്ഥാന നേതൃത്വം, ശോഭ സുരേന്ദ്രന് കോഴിക്കോട് ജില്ലാ പ്രഭാരിയുടെ ചുമതല നൽകി

PREV
click me!

Recommended Stories

കെഎൽ 60 എ 9338, നടിയെ ആക്രമിച്ച കേസിലെ സുപ്രധാന തെളിവ്, കാട്ടുവളളികൾ പിടിച്ച് കൊച്ചിയിലെ കോടതി മുറ്റത്ത്! തെളിവുകൾ അവശേഷിക്കുന്നു
രാഹുൽ മാങ്കൂട്ടത്തിലിന്‍റെ 'വിധി' ദിനം, രണ്ടാം ബലാത്സംഗ കേസിലെ കോടതി വിധി നിർണായകം, ഒളിവിൽ നിന്ന് പുറത്തുചാടിക്കാൻ പുതിയ അന്വേഷണ സംഘം