'ഇനി ഇവിടെ ഈ കല്ല് വേണ്ട'; കെ റെയില്‍ കല്ല് പിഴുതെറിഞ്ഞ് എം എം ഹസ്സന്‍

Published : Mar 20, 2022, 08:12 AM ISTUpdated : Mar 20, 2022, 08:17 AM IST
'ഇനി ഇവിടെ ഈ കല്ല് വേണ്ട'; കെ റെയില്‍ കല്ല് പിഴുതെറിഞ്ഞ് എം എം ഹസ്സന്‍

Synopsis

നിങ്ങളുടെ ഒരു തരി മണ്ണോ വീടോ കെ റെയിലിനായി പോകില്ലെന്ന് ഹസ്സന്‍ സമരക്കാര്‍ക്ക് ഉറപ്പ് നല്‍കി. ജനങ്ങളുടെ എതിര്‍പ്പ് അവഗണിച്ച് അവരോട് മോശമായി പെരുമാറി കല്ലുകള്‍ സ്ഥാപിക്കുന്നത് അംഗീകരിക്കാനാകില്ലെന്നും ഹസ്സന്‍ പറഞ്ഞു.  

തിരുവനന്തപുരം: കെ റെയില്‍ (K Rail) സര്‍വേക്കായി സ്ഥാപിച്ച കല്ല് പിഴുതുമാറ്റി കോണ്‍ഗ്രസ് നേതാവ് എംഎം ഹസ്സനും ( M M Hassan). പോത്തന്‍കോട് മുരുക്കുംപുഴയില്‍ സമരത്തില്‍ പങ്കെടുക്കാനെത്തിയപ്പോഴാണ് എംഎം ഹസ്സനും സമരക്കാര്‍ക്കൊപ്പം കൂടി കല്ല് പിഴുതത്. മുരുക്കുംപുഴ റെയില്‍വേ സ്റ്റേഷന് സമീപം താമസിക്കുന്ന ബിബിന ലാന്‍സിയുടെ പറമ്പില്‍ സ്ഥാപിച്ച കല്ലാണ് ഹസ്സന്‍ പിഴുതത്. തോപ്പുംമുക്ക് പുത്തന്‍കോവിലിന് സമീപം മണക്കാട്ടുവിളാകം വീട്ടില്‍ ആരതിയുടെ പറമ്പിലെ കല്ലും നസീറയുടെ വീടിന് മുന്നിലെ കല്ലും പിഴുതുമാറ്റി. നിങ്ങളുടെ ഒരു തരി മണ്ണോ വീടോ കെ റെയിലിനായി പോകില്ലെന്ന് ഹസ്സന്‍ സമരക്കാര്‍ക്ക് ഉറപ്പ് നല്‍കി. ജനങ്ങളുടെ എതിര്‍പ്പ് അവഗണിച്ച് അവരോട് മോശമായി പെരുമാറി കല്ലുകള്‍ സ്ഥാപിക്കുന്നത് അംഗീകരിക്കാനാകില്ലെന്നും ഹസ്സന്‍ പറഞ്ഞു.

കോടതിയോ കേന്ദ്ര സര്‍ക്കാരോ ബലം പ്രയോഗിച്ച് കല്ലിടാന്‍ പറഞ്ഞിട്ടില്ല. പദ്ധതി നടപ്പായാല്‍ ഒരു ലക്ഷം കുടുംബങ്ങള്‍ വഴിയാധാരാമാകും. ഇതിനെതിരെ യുഡിഎഫ് ശക്തമായി രംഗത്തെത്തുമെന്നും അദ്ദേഹം പറഞ്ഞു. കോടികള്‍ തന്നാലും കിടപ്പാടം വിട്ടുതരില്ലെന്ന് സമരക്കാര്‍ പറഞ്ഞു. വെയ്‌ലൂര്‍ വില്ലേജില്‍ മാത്രം അമ്പതോളം വീടുകളും രണ്ട് ആരാധനാലയങ്ങളും നഷ്ടമാകുമെന്ന് സമരക്കാര്‍ ആരോപിച്ചു.

ചെറുകായല്‍ക്കര ശ്രീ ദുര്‍ഗാ ക്ഷേത്രവും സന്ദര്‍ശിച്ചാണ് ഹസ്സന്‍ മടങ്ങിയത്. സമരത്തില്‍ മുരുക്കുംപുഴ ജനകീയ സമരസമിതി പ്രസിഡന്റ് എ കെ ഷാനവാസ്, ഡിസിസി വൈ. പ്രസിഡന്റ് എം മുനീര്‍, സെക്രട്ടറിമാരായ കെ എസ് അജിത് കുമാര്‍, എസ് കൃഷ്ണകുമാര്‍, വി കെ രാജു, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി ബി എസ് അനൂപ് എന്നിവര്‍ പങ്കെടുത്തു.

കളമശേരി അപകടം; അഥിതി തൊഴിലാളികളുടെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും; അന്വേഷണ റിപ്പോർട്ട് ഉടൻ

 

കൊച്ചി: കളമശ്ശേരിയില്‍ മണ്ണിടിഞ്ഞുണ്ടായ  (kalamassery landslide)  അപകടത്തില്‍ മരിച്ച നാല് ഇതരസംസ്ഥാന തൊഴിലാളികളുടെയും (migrant labourers)മൃതദേഹം ഇന്ന് സ്വദേശമായ പശ്ചിമ ബംഗാളിലേക്ക് കൊണ്ട് പോകും. രാവിലെ പതിനൊന്ന് മണിക്കുള്ളിൽ മൂന്ന് വിമാനങ്ങളിലായിട്ടാണ് മൃതദേഹം കൊണ്ട് പോകുക. നെസ്റ്റിലെ നിര്‍മാണ ജോലിയിലുണ്ടായ അപകടം സംബന്ധിച്ച്, എഡിഎമ്മിന്‍റെ അന്വേഷണം തുടരുകയാണ്. കന്പനിയെയും കരാറുകാരെയും നോട്ടീസ് നൽകി ഉടൻ വിളിപ്പിക്കും. വിശദമായ ഹിയറിംഗ് ശേഷം ഒരാഴ്ചയ്ക്കകം റിപ്പോർട്ട് നൽകാനാണ് ജില്ല കളക്ടർ ഉത്തരവിട്ടുള്ളത്

കളമശ്ശേരി അപകടം; നിര്‍മ്മാണപ്രവര്‍ത്തനത്തില്‍ വീഴ്ച്ചയുണ്ടായോ? അന്വേഷണം

എറണാകുളം: കളമശ്ശേരികിൻഫ്ര പാർക്കിലെ നെസ്റ്റ് ഇലക്ട്രോണിക് സിറ്റിയിൽ മണ്ണിടിഞ്ഞ് വീണ് നാല് അതിഥിത്തൊഴിലാളികൾ മരിച്ച സംഭവത്തിൽ എഡിഎമ്മിന്റെ നേതൃത്വത്തിലുള്ള സംഘം അന്വേഷണം തുടങ്ങി. നിർമ്മാണ പ്രവർത്തനത്തിൽ സുരക്ഷാ വീഴ്ച്ചയുണ്ടോയെന്നാണ് പരിശോധിക്കുക. അപകടത്തിൽ മരിച്ച നാല് പേരുടേയും പോസ്റ്റുമോർട്ടം നടത്തി.

കുന്ന് നികത്തിയ മണ്ണാണ് പ്രദേശത്ത് ഉണ്ടായിരുന്നത്. മണ്ണിന് ബലം കുറവായിരുന്നെന്നും ജോലിയെടുക്കാനുള്ള ബുദ്ധിമുട്ട് കോൺട്രാക്ടറെ അറിച്ചിരുന്നെങ്കിലും നടപടിയുണ്ടായില്ലെന്നുമാണ് തൊഴിലാളികളുടെ ആക്ഷേപം. ഇത് ഉൾപ്പെടെ എല്ലാ വശവും എഡിഎമ്മിന്റെ നേതൃത്വത്തിലുള്ള സംഘം പരിശോധിക്കും. അഗ്നിശമന സേനയിലേയും റവന്യൂ വകുപ്പിലേയും പൊലീസിലേയും ഉദ്യോഗസ്ഥർ ചേർന്ന പ്രത്യേക സംഘമാണ് അന്വേഷണം നടത്തുക. അ‍ഞ്ച് ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണം.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

Malayalam News live: തദ്ദേശ തെരഞ്ഞെടുപ്പിൻ്റെ വോട്ടെണ്ണൽ നാളെ നടക്കും, ശുഭ പ്രതീക്ഷയിൽ മുന്നണികൾ
ആര് വാഴും? ആര് വീഴും?, തദ്ദേശ തെരഞ്ഞെടുപ്പിൻ്റെ വോട്ടെണ്ണൽ നാളെ നടക്കും, ശുഭ പ്രതീക്ഷയിൽ മുന്നണികൾ