രാഹുൽ ​ഗാന്ധി ഇന്ന് കേരളത്തിൽ; വൻസ്വീകരണമൊരുക്കി വയനാട്, 9 വീടുകളുടെ താക്കോൽ കൈമാറും

Published : Aug 12, 2023, 06:53 AM IST
രാഹുൽ ​ഗാന്ധി ഇന്ന് കേരളത്തിൽ; വൻസ്വീകരണമൊരുക്കി വയനാട്, 9 വീടുകളുടെ താക്കോൽ കൈമാറും

Synopsis

നാളെ മാനന്തവാടിയിലും കോടഞ്ചേരിയിലുമാണ് പരിപാടികൾ. അതിന് ശേഷം രാഹുൽ മടങ്ങും. പക്ഷേ, പുതുപ്പള്ളിയിലേക്ക് രാഹുലിൻ്റെ സർപ്രൈസ് എൻട്രി ഉണ്ടാവുമോ എന്നും ആകാംഷയുണ്ട്.

വയനാട്: എംപി സ്ഥാനം പുനസ്ഥാപിച്ചതിന് ശേഷം രാഹുൽ ഗാന്ധി ആദ്യമായി ഇന്ന് കേരളത്തിലെത്തുന്നു. രണ്ട് ദിവസത്തെ സന്ദർശനമാണ് ക്രമീകരിച്ചിരിക്കുന്നത്.  ഉച്ചയ്ക്ക് ശേഷം കൽപ്പറ്റ നഗരത്തിലാണ് ആദ്യ പരിപാടി. എംപിയുടെ കൈത്താങ്ങ് പദ്ധതിയിൽ ഉൾപ്പെടുത്തി പൂർത്തീകരിച്ച 9 വീടുകളുടെ താക്കോൽ പൊതു സമ്മേളത്തിൽ കൈമാറും. വൻ സ്വീകരണത്തിനുള്ള ഒരുക്കങ്ങളാണ് കൽപ്പറ്റയിൽ പുരോഗമിക്കുന്നത്. എഐസിസി , കെപിസിസി നേതാക്കളെല്ലാം  ഇന്ന് കൽപ്പറ്റയിലെത്തും. നാളെ മാനന്തവാടിയിലും കോടഞ്ചേരിയിലുമാണ് പരിപാടികൾ. അതിന് ശേഷം രാഹുൽ മടങ്ങും. പക്ഷേ, പുതുപ്പള്ളിയിലേക്ക് രാഹുലിൻ്റെ സർപ്രൈസ് എൻട്രി ഉണ്ടാവുമോ എന്നും ആകാംഷയുണ്ട്. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

റോഡിൽ പരന്നൊഴുകിയ ടാറിൽ തെരുവുനായ്ക്കള്‍ കൂട്ടത്തോടെ കുടുങ്ങി; രക്ഷപ്പെടുത്താൻ ശ്രമം
കെ സുധാകരന് പിന്നാലെ പാര്‍ട്ടി ധാരണ തള്ളി അടൂര്‍ പ്രകാശും; താക്കീതുമായി നേതാക്കള്‍, ഒപ്പം അനുനയ നീക്കവും