വെൽഫയർ പാർട്ടി സഹകരണത്തെ തള്ളി കോൺഗ്രസ് ദേശീയ നേതൃത്വം, മുഖ്യമന്ത്രി സ്ഥാനാർത്ഥി ആരാകുമെന്നതിലും പ്രതികരണം

By Web TeamFirst Published Nov 20, 2020, 9:28 AM IST
Highlights

എല്ലാവരുമായി ആലോചിച്ച് വേണം തീരുമാനമെടുക്കാൻ. സംസ്ഥാന നേതൃത്വത്തിന് സ്വാതന്ത്ര്യമുണ്ടെന്ന് കരുതി സീമകൾ ലംഘിക്കരുതെന്നും താരിഖ് അൻവർ മുന്നറിയിപ്പ് നൽകി.

ദില്ലി: കേരളത്തിൽ തദ്ദേശ തെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്വീകരിച്ച വെൽഫയർ പാർട്ടി സഹകരണത്തെ തള്ളി കോൺഗ്രസ് ദേശീയ നേതൃത്വം. യുഡിഎഫിന് പുറത്തുള്ള കക്ഷിയുമായുള്ള സഹകരണമെന്നത് പൊതു തീരുമാനമല്ലെന്നും നീക്ക് പോക്കിനെ കുറിച്ച് അറിവില്ലെന്നും കേരളത്തിൻ്റെ ചുമതലയുള്ള എഐസിസി നേതാവ് താരിഖ് അൻവൻ ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു. എല്ലാവരുമായി ആലോചിച്ച് വേണം തീരുമാനമെടുക്കാൻ. സംസ്ഥാന നേതൃത്വത്തിന് സ്വാതന്ത്ര്യമുണ്ടെന്ന് കരുതി സീമകൾ ലംഘിക്കരുതെന്നും താരിഖ് അൻവർ മുന്നറിയിപ്പ് നൽകി.

നിയമസഭാ തെരഞ്ഞെടുപ്പ് അടുത്ത വേളയിൽ കേരളത്തിൽ കോൺഗ്രസ് മുഖ്യമന്ത്രി സ്ഥാനാർത്ഥിയാരാകുമെന്നതിലും താരിഖ് അൻവൻ പ്രതികരിച്ചു. സംസ്ഥാനത്ത് കോൺഗ്രസിൻ്റെ മുഖ്യമന്ത്രിയെ ഹൈക്കമാൻഡ് തീരുമാനിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. ഉമ്മൻ ചാണ്ടിയും, രമേശ് ചെന്നിത്തലയും ജനകീയരും പരിചയസമ്പന്നരുമാണ്. രണ്ട് പേരും പാർട്ടിക്കായി ജോലി ചെയ്യട്ടേയെന്നും, തെരഞ്ഞെടുപ്പ്ഫലമനുസരിച്ച് തീരുമാനമെടുക്കാമെന്നും താരിഖ് അൻവർ കൂട്ടിച്ചേർത്തു. 

click me!