ചിറ്റൂരിൽ സീഡ് സൊസൈറ്റി രജിസ്റ്റർ ചെയ്തത് സ്റ്റാഫിൻ്റെ പേരിൽ; മന്ത്രി കൃഷ്ണൻകുട്ടിക്കെതിരെ കോൺ​ഗ്രസ്

Published : Feb 18, 2025, 01:16 PM ISTUpdated : Feb 18, 2025, 01:18 PM IST
ചിറ്റൂരിൽ സീഡ് സൊസൈറ്റി രജിസ്റ്റർ ചെയ്തത് സ്റ്റാഫിൻ്റെ പേരിൽ; മന്ത്രി കൃഷ്ണൻകുട്ടിക്കെതിരെ കോൺ​ഗ്രസ്

Synopsis

മന്ത്രിയുടെ അസിസ്റ്റൻ്റ് പ്രൈവറ്റ് സെക്രട്ടറി പ്രേംകുമാറിൻ്റെ പേരിൽ രജിസ്റ്റർ ചെയ്ത രേഖകൾ കോൺഗ്രസ് പുറത്തു വിട്ടു. മന്ത്രിയുടെ ഓഫീസിനുള്ള പങ്ക് തെളിയിക്കുന്ന രേഖകളാണ് പുറത്തുവിട്ടത്.

പാലക്കാട്: പാതി വില തട്ടിപ്പിൽ മന്ത്രി കെ കൃഷ്ണൻകുട്ടിയുടെ പങ്ക് സംബന്ധിച്ച കൂടുതൽ തെളിവുകൾ പുറത്തു വിട്ട് കോൺ​ഗ്രസ്. സീഡ് സൊസൈറ്റി രജിസ്റ്റർ ചെയ്തത് മന്ത്രിയുടെ അസിസ്റ്റൻ്റ് പ്രൈവറ്റ് സെക്രട്ടറിയുടെ പേരിലാണെന്ന് ഡിസിസി വൈസ് പ്രസിഡൻ്റ് സുമേഷ് അച്ച്യുതൻ വാർത്താസമ്മേളനത്തിൽ ആരോപിച്ചു. ഇതിന്റെ രേഖകളും കോൺ​ഗ്രസ് നേതാവ് പുറത്തുവിട്ടു. 

മന്ത്രിയുടെ അസിസ്റ്റൻ്റ് പ്രൈവറ്റ് സെക്രട്ടറി പ്രേംകുമാറിൻ്റെ പേരിൽ രജിസ്റ്റർ ചെയ്ത രേഖകളാണ് കോൺഗ്രസ് പുറത്തു വിട്ടത്. മന്ത്രിയുടെ ഓഫീസിനുള്ള പങ്ക് തെളിയിക്കുന്ന രേഖകളാണ് പുറത്തുവിട്ടത്. ചിറ്റൂരിൽ സീഡ് സൊസൈറ്റി രജിസ്റ്റർ ചെയ്തത് മന്ത്രിയുടെ സ്റ്റാഫിൻ്റെ പേരിലാണ്. പ്രേംകുമാർ മന്ത്രിയുടെ സന്തത സഹചാരിയാണെന്നും കോൺ​ഗ്രസ് പറയുന്നു. മന്ത്രി കെ കൃഷ്ണൻ കുട്ടി രാജിവെക്കണം. മന്ത്രിയുടെ പങ്ക് അന്വേഷിക്കണം. 2000 ത്തോളം പേരിൽ നിന്ന് പണം തട്ടിയത് മന്ത്രിയുടെ ഓഫീസിൻ്റെ അറിവോടെയെന്നും കോൺ​ഗ്രസ് ആരോപിച്ചു. മന്ത്രി രാജിവെച്ച് അന്വേഷണം നേരിടണം. ചിറ്റൂർ സോഷ്യഇക്ണോമിക് എൻവിറോൺമെൻ്റൽ ഡെവലപ്മെൻ്റ് സൊസൈറ്റി (ചിറ്റൂർ സീഡ്സ്) രജിസ്റ്റർ ചെയ്തത് സ്റ്റാഫിൻ്റെ വീട്ട് അഡ്രസിലെന്ന് രേഖയിലുണ്ട്. 

ചേരാനല്ലൂരിൽ കെഎസ്ആർടിസി ബസ് തടഞ്ഞ് ജീവനക്കാരെ ആക്രമിച്ച സംഭവം, എഫ്ഐആർ രജിസ്ടർ ചെയ്ത് അന്വേഷണം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

PREV
click me!

Recommended Stories

ഇന്ന് വിധിയെഴുതും: തദ്ദേശപ്പോരിൻ്റെ രണ്ടാം ഘട്ടത്തിൽ ഏഴ് ജില്ലകൾ, ആവേശത്തിൽ മുന്നണികൾ
രാഹുൽ മാങ്കൂട്ടത്തിലിന് ബലാത്സംഗ കേസിൽ മുൻകൂർ ജാമ്യം കിട്ടിയതിന് പിന്നാലെ സർക്കാരിന്റെ നിർണായക നീക്കം, റദ്ദാക്കാൻ ഇന്ന് ഹൈക്കോടതിയെ സമീപിക്കും