'ലാവലിനിൽ പിണറായി ഉണ്ടാക്കിയ പണം പാർട്ടിക്ക് നൽകിയെന്നാണ് വിവരം': കെ സുധാകരൻ

Published : Nov 09, 2023, 12:56 PM ISTUpdated : Nov 09, 2023, 02:03 PM IST
'ലാവലിനിൽ പിണറായി ഉണ്ടാക്കിയ പണം പാർട്ടിക്ക് നൽകിയെന്നാണ് വിവരം': കെ സുധാകരൻ

Synopsis

നിലവിലെ സംഘടനാ ശേഷികൊണ്ട് തെരഞ്ഞെടുപ്പിന് നേരിടാൻ ആകില്ല. സംഘടനാ ശേഷി ശക്തിപ്പെടുത്തേണ്ടത് അനിവാര്യമെന്നും കെ സുധാകരൻ പറഞ്ഞു. 

തിരുവനന്തപുരം: ലാവലിനിൽ പിണറായി ഉണ്ടാക്കിയ പണം പാർട്ടിക്ക് നൽകിയെന്നാണ് തനിക്ക് ലഭിച്ച വിവരമെന്ന് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. കുറച്ച് കാശൊക്കെ പിണറായി തട്ടിക്കൊണ്ടുപോയിട്ടുണ്ടാകാമെന്നും സുധാകരൻ ആരോപിച്ചു. ഇപ്പോൾ പിണറായിക്ക് പണമെന്ന ഒരു ലക്ഷ്യം മാത്രമേ ഉള്ളൂവെന്നും കെപിസിസി അധ്യക്ഷൻ രൂക്ഷഭാഷയിൽ കുറ്റപ്പെടുത്തി. 

സ്വർണ്ണക്കടത്തും ഡോളർ കടത്തും നടത്തിയിട്ടും പിണറായിക്കെതിരെ ഒരു ‍ഇഡിയും വന്നില്ല. കൊടകര കുഴൽപ്പണ കേസിൽ വിജിലൻസ് അന്വേഷണം പ്രഖ്യാപിച്ചുമില്ല. ലാവലിൻ കേസിൽ എന്തുകൊണ്ട് വിധി പറയുന്നില്ലെന്നും കെ സുധാകരൻ ചോദിച്ചു. കേസിൽ വിധി പറയരുതെന്ന് ജഡ്ജിമാർക്ക് ഭരണകൂടത്തിന്റെ നിർദ്ദേശമുണ്ട്. വിധി പറയാൻ ജഡ്ജിമാർക്ക് ഭയമാണെന്നും കെ സുധാകരന്‍ വിമര്‍ശിച്ചു.

രാഷ്ട്രീയ സാഹചര്യം ഉപയോ​ഗപ്പെടുത്താൻ കോൺ​ഗ്രസിന് ആകണമെന്ന് സുധാകരന്‍ പ്രവർത്തകർക്ക് മുന്നറിയിപ്പ് നൽകി. സിപിഎമ്മിന്റേത് എണ്ണയിട്ട യന്ത്രം പോലെയുള്ള പ്രവർത്തന ശൈലിയാണെന്നും കെ സുധാകരൻ വിമർശിച്ചു. കേന്ദ്രത്തിലും സംസ്ഥാനത്തിലും കോൺഗ്രസിന് അനുകൂലമായ രാഷ്ട്രീയ സാഹചര്യമാണുള്ളത്. രാഷ്ട്രീയ സാഹചര്യം ഉപയോഗപ്പെടുത്താൻ കോൺഗ്രസിന്‌ കഴിയണം. നിലവിലെ സംഘടനാ ശേഷികൊണ്ട് തെരഞ്ഞെടുപ്പിന് നേരിടാൻ ആകില്ല. സംഘടനാ ശേഷി ശക്തിപ്പെടുത്തേണ്ടത് അനിവാര്യമെന്നും കെ സുധാകരൻ പറഞ്ഞു. ഇടത് മുന്നണിയെ തകർക്കാനുള്ള സുവർണാവസരം ഉപയോഗപ്പെടുത്തണം. അല്ലെങ്കിൽ വിലപിക്കേണ്ടി വരുമെന്നും ഒരുമിച്ച് പോകാനായില്ലെങ്കിൽ പാർട്ടിയുടെ ശവക്കുഴി തോണ്ടുന്നതിന് തുല്യമാണെന്നും കെ സുധാകരൻ പ്രവര്‍ത്തകരെ ഓർമ്മിപ്പിച്ചു. 

സ‌ർക്കാരിനെതിരെ വിമോചന സമരം; 'മക‌ൾക്കെതിരായ ആരോപണത്തിൽ മൗനം, പിണറായിയുടെ വായിൽ പിണ്ണാക്കാണോ':കെ സുധാകരന്‍

കെ സുധാകരന്‍

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

നടിയെ ആക്രമിച്ച കേസ്; വിചാരണക്കോടതി ഉത്തരവിനെതിരായ അപ്പീൽ നടപടികൾ തുടങ്ങി, ദിലീപ് അടക്കമുള്ളവരെ വെറുതെവിട്ട നടപടി ചോദ്യം ചെയ്യും
ഒരു പോസ്റ്റൽ ബാലറ്റിൽ ആര്‍ക്കും വോട്ടില്ല, ബിജെപി എൽഡിഎഫിനോട് തോറ്റത് ഒരു വോട്ടിന്, പൂമംഗലം പഞ്ചായത്തിൽ സൂപ്പര്‍ ക്ലൈമാക്സ്