'വയനാട്ടിൽ രാഹുൽ മത്സരിക്കണോയെന്ന് കോൺഗ്രസ് തീരുമാനിക്കണം,മത്സരിക്കരുതെന്ന് അപേക്ഷിക്കാനില്ല' എംവിഗോവിന്ദന്‍

Published : Dec 04, 2023, 04:18 PM ISTUpdated : Dec 04, 2023, 05:36 PM IST
'വയനാട്ടിൽ രാഹുൽ മത്സരിക്കണോയെന്ന് കോൺഗ്രസ് തീരുമാനിക്കണം,മത്സരിക്കരുതെന്ന് അപേക്ഷിക്കാനില്ല' എംവിഗോവിന്ദന്‍

Synopsis

ഇടതു പാർട്ടികളോടല്ല രാഹുൽ മത്സരിക്കേണ്ടത്.ഒറ്റയ്ക്ക് മത്സരിച്ച് ജയിക്കാമെന്ന കനുഗോലു സിദ്ധാന്തത്തിന് തിരിച്ചടി കിട്ടിയെന്നും സിപിഎം സംസ്ഥാന സെക്രട്ടറി

തിരുവനന്തപുരം: വയനാട്ടിൽ രാഹുൽ ഗാന്ധി മത്സരിക്കുന്നതിനെതിരെ പ്രത്യക്ഷ എതിര്‍പ്പുമായി സിപിഎം. ഇന്ത്യമുന്നണി ലക്ഷ്യമിടുന്നത് ബിജെപിയെ ആണെങ്കിൽ വയനാട്ടിൽ ഇടതുമുന്നണി സ്ഥാനാര്‍ത്ഥിക്കെതിരെ അല്ല രാഹുൽ ഗാന്ധി മത്സരിക്കേണ്ടതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ പറഞ്ഞു. രാഹുൽ മത്സരിക്കുന്നതിലെ യുക്തിയില്ലായ്മ സാമാന്യ മര്യാദ ഉള്ള എല്ലാവര്‍ക്കും അറിയാം. ഇക്കാര്യം കോൺഗ്രസിനോട് അപേക്ഷിക്കാനൊന്നും സിപിഎം ഒരുക്കമല്ല. തെരഞ്ഞെടുപ്പ് ഫലം വന്ന സംസ്ഥാനങ്ങളുടെ അവസ്ഥ നോക്കിയാൽ ബിജെപിക്ക് എതിരായ ചെറുത്ത് നിൽപ്പിൽ അതിദയനീയമായി കോൺഗ്രസ് പരാജയപ്പെട്ടു. കേരളത്തിലും മുസ്ലീം ലീഗ് ഇല്ലെങ്കിൽ യുഡിഎഫ് ഇല്ലെന്നും സിപിഎം സംസ്ഥാന സെക്രട്ടറി പറഞ്ഞു

ബിജെപിയും കോൺഗ്രസും നേരിട്ട് ഏറ്റുമുട്ടുമ്പോഴെല്ലാം കോൺഗ്രസിന് തോൽവിയാണ്.രാഷ്ട്രീയമായും സംഘടനാപരമായും കോൺഗ്രസ് തോൽക്കുന്നു.തെലങ്കാനയിൽ വിജയിച്ചവരെ സംരക്ഷിച്ച് നിർത്താൻ കോൺഗ്രസിന് കഴിയട്ടെ.ബദൽ രാഷ്ട്രീയം മുന്നോട്ടുവയ്ക്കാതെ കോൺഗ്രസിന് നിലനിൽക്കാനാലില്ല.സംഘടനക്ക് അകത്തെ ഐക്യവും പ്രശ്നമാണ്.ഒറ്റയ്ക്ക് മത്സരിച്ച് ജയിക്കാമെന്ന് കനുഗോലു സിദ്ധാന്തത്തിന് കിട്ടിയ തിരിച്ചടിയാണ് നിയമസഭ തെരഞ്ഞെടുപ്പില്‍ കണ്ടതെന്നും അദ്ദേഹം പറഞ്ഞു

PREV
Read more Articles on
click me!

Recommended Stories

'വിശക്കുന്നു, ഭക്ഷണം വേണം'; ജയിലിലെ നിരാഹാരം അവസാനിപ്പിച്ച് രാഹുൽ ഈശ്വർ, കോടതിയിൽ വിമർശനം
ഓഫീസിൽ വൈകി വരാം, നേരത്തെ പോകാം, പ്രത്യേക സമയം അനുവദിക്കാം; കേന്ദ്രസർക്കാർ ജീവനക്കാർക്ക് തദ്ദേശ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ സൗകര്യം