മോദി സർക്കാരിന്റെ നയങ്ങൾക്കെതിരെ ജനകീയ പ്രക്ഷോഭത്തിന് കോൺഗ്രസ് നേതൃത്വം നൽകണം; വി എം സുധീരൻ

By Web TeamFirst Published Aug 24, 2021, 6:01 PM IST
Highlights

1991 മുതൽ കോൺഗ്രസ് സ്വീകരിച്ചുവരുന്ന നവലിബറൽ സാമ്പത്തിക നയങ്ങളിൽ  പരിശോധന നടത്തി തെറ്റുകൾ തിരുത്തണം.
ജവഹർലാൽ നെഹ്റുവും ഇന്ദിരാ ഗാന്ധിയും  നടപ്പാക്കിയ സാമ്പത്തികനയങ്ങളിലേക്ക് മടങ്ങിപ്പോകണം.

തിരുവനന്തപുരം: മുതലാളിത്ത അടിമത്തത്തിലേക്ക് രാജ്യത്തെ തള്ളിവിടുന്ന മോദി സർക്കാരിന്റെ  നയങ്ങൾക്കെതിരെ  ജനകീയ പ്രക്ഷോഭത്തിന് കോൺഗ്രസ് നേതൃത്വം നൽകണമെന്ന് മുതിർന്ന നേതാവ് വി എം സുധീരൻ. അതിനായി ധാർമിക കരുത്തും ജനപിന്തുണയും ജനവിശ്വാസവും നേടിയെടുക്കാൻ കോൺഗ്രസ് പ്രാപ്തമാകണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

അതിനുവേണ്ടി 1991 മുതൽ കോൺഗ്രസ് സ്വീകരിച്ചുവരുന്ന നവലിബറൽ സാമ്പത്തിക നയങ്ങളിൽ  പരിശോധന നടത്തി തെറ്റുകൾ തിരുത്തണം.
ജവഹർലാൽ നെഹ്റുവും ഇന്ദിരാ ഗാന്ധിയും  നടപ്പാക്കിയ സാമ്പത്തികനയങ്ങളിലേക്ക് മടങ്ങിപ്പോകണം. അതോടെ കോൺഗ്രസ് അനുവർത്തിച്ചുവരുന്ന സാമ്പത്തിക നയങ്ങളാണ് തങ്ങൾ പിന്തുടരുന്നതെന്ന ബിജെപി  പ്രചരണത്തിന് അന്ത്യം കുറിക്കാനുമാകുമെന്നും സുധീരൻ പറഞ്ഞു. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.  #BreakTheChain #ANCares #IndiaFightsCorona

click me!