ഗൺമാന്‍റെ ആക്രമണത്തില്‍ പ്രതിഷേധം കടുപ്പിക്കാന്‍ കോണ്‍ഗ്രസ്, 23ന് ഡിജിപി ഓഫീസ് മാർച്ച്‌ കെസുധാകരൻ നയിക്കും

Published : Dec 19, 2023, 12:17 PM ISTUpdated : Dec 19, 2023, 12:27 PM IST
ഗൺമാന്‍റെ ആക്രമണത്തില്‍ പ്രതിഷേധം കടുപ്പിക്കാന്‍ കോണ്‍ഗ്രസ്, 23ന് ഡിജിപി ഓഫീസ്  മാർച്ച്‌   കെസുധാകരൻ  നയിക്കും

Synopsis

നവ കേരള സദസ്സിന്‍റെ  സമാപന ദിവസമാണ് മാർച്ച്‌.,എംഎല്‍എ മാരും എംപി മാരും പങ്കെടുക്കും.

തിരുവനന്തപുരം: നവകേരള യാത്രക്കു നേരെ കരിങ്കൊടി പ്രതിഷേധം നടത്തുന്ന യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ അടിച്ചൊതുക്കുന്നതില്‍ പ്രതിഷേധം ശക്തമാക്കാന്‍ കോണ്‍ഗ്രസ് തീരുമാനം. കായംകുളത്ത് അംഗപരിമിതനായ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനെ പൊലീസിന്‍റെ  സാന്നിധ്യത്തില്‍ ഡിവൈെഫ്ഐക്കാര്‍ ആക്രമിച്ചതിലും, മുഖ്യമന്ത്രിയുടെ ഗണ്‍മാന്‍ യൂത്ത് കോണ്‍ഗ്രസുകാരെ അടിച്ചതിലും പ്രതിഷേധം ശക്തമാക്കാനാണ് തീരുമാനം. നവ കേരള സദസ്സിന്‍റെ  സമാപന ദിവസം ഡിജിപി ഓഫീസിലേക്ക് മാർച്ച്‌ നടത്തും.കെപിസിസി പ്രസിഡണ്ട് കെ. സുധാകരൻ മാർച്ച് നയിക്കും.എംഎല്‍എ മാരും എംപി മാരും പ്രതിഷേധ മാര്‍ച്ചില്‍ പങ്കെടുക്കും.

നവകേരള യാത്രയിലെ യൂത്ത് കോൺഗ്രസ്‌ പ്രവർത്തകർക്കു നേരെയുള്ള മർദ്ദനത്തില്‍  സംസ്ഥാന നേതൃത്വത്തിനെതിരെ കെ മുരളീധരൻ എം പി രംഗത്ത് വന്നിരുന്നു. പ്രസ്താവനയുടെ മൂർച്ച ആക്ഷനിൽ ഇല്ല.രാഷ്ട്രീയ കാര്യ സമിതിയിൽ ഇക്കാര്യം ചർച്ച ചെയ്യും . ജീവൻരക്ഷാ പ്രവർത്തനം യൂത്ത് കോൺഗ്രസ്‌ പ്രവർത്തകരും നടത്തണം.ഇതിന് പാർട്ടിയുടെ പൂർണ്ണ പിന്തുണ ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

പ്രസ്താവനയിലെ മൂര്‍ച്ച ആക്ഷനിൽ ഇല്ല: കോൺഗ്രസ് നേതൃത്വത്തെ വിമര്‍ശിച്ച് കെ മുരളീധരൻ എംപി

PREV
click me!

Recommended Stories

കൊച്ചി 'വോട്ട് ചോരി'യിൽ ജില്ലാ കളക്ടറുടെ നടപടി; വ്യാജ വോട്ട് ചേർത്തവർക്കെതിരെ ക്രിമിനിൽ കേസെടുക്കാൻ സിറ്റി പൊലീസ് കമ്മീഷണർക്ക് നിർദ്ദേശം
റോഡ് മുറിച്ച് കടക്കുന്നതിനിടെ നിയന്ത്രണംവിട്ട കാർ ലോട്ടറി വിൽപ്പനക്കാരനെ ഇടിച്ചുതെറിപ്പിച്ചു; ദാരുണാന്ത്യം