വഖഫിൽ സമവായം; എപി വിഭാ​ഗത്തെ വഖഫ് ബോർഡിൽ ഉൾപ്പെടുത്തും, എപി വിഭാ​ഗം പറയുന്ന ആൾക്ക് വഖഫിൽ അം​ഗത്വം നൽകും

Published : Oct 20, 2026, 10:36 AM ISTUpdated : Oct 20, 2026, 11:24 AM IST
waqf board

Synopsis

വഖഫ് മന്ത്രി വൈകിട്ട് കാന്തപുരവുമായി കൂടിക്കാഴ്ച നടത്തും. മുഖ്യമന്ത്രിയും കു‍ഞ്ഞാലിക്കുട്ടിയും ചേർന്നാണ് സമവായ നീക്കം നടത്തിയത്.

തിരുവനന്തപുരം: ഒടുവിൽ വഖഫിൽ സമവായം. എപി വിഭാ​ഗത്തെ വഖഫ് ബോർഡിൽ ഉൾപ്പെടുത്തും. എപി വിഭാ​ഗം പറയുന്ന ആൾക്ക് വഖഫിൽ അം​ഗത്വം നൽകും. വഖഫ് മന്ത്രി വൈകിട്ട് കാന്തപുരവുമായി കൂടിക്കാഴ്ച നടത്തും. മുഖ്യമന്ത്രിയും കു‍ഞ്ഞാലിക്കുട്ടിയും ചേർന്നാണ് സമവായ നീക്കം നടത്തിയത്. പൊന്നാനി എംഎൽഎ നൗഷാദ് അലിയും സമവായ ചർച്ചയിൽ ഇടപെട്ടു. ഹജ് കമ്മിറ്റി ചെയർമാൻ സ്ഥാനം എപി വിഭാഗം പ്രതിനിധി ഒഴിയും. നിലവിലെ കാന്തപുരം വിഭാഗത്തിൽനിന്നുള്ള ഹുസൈൻ സഖാഫി ചുള്ളിക്കോട് ഹജ്ജ് കമ്മിറ്റി ചെയർമാൻ സ്ഥാനം രാജിവെക്കും. എപി വിഭാഗം പറയുന്ന ആൾക്ക് വഖഫിൽ അംഗത്വം നൽകും. വഖഫിൽ സമവായമെന്ന് മന്ത്രി എൻ ഷംസുദ്ദീൻ മാധ്യമങ്ങളോട് പ്രതികരിച്ചു. നിലവിൽ പ്രഖ്യാപിച്ച ബോർഡിൽ മാറ്റങ്ങൾ വരുമെന്നും എല്ലാവരെയും ചേർത്ത് നിർത്തുമെന്നും മന്ത്രി വ്യക്തമാക്കി.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ആലുവയിൽ ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ നിന്ന് ചാടിയിറങ്ങാൻ ശ്രമിച്ച യുവാവിന് ദാരുണാന്ത്യം
'ഉയർന്ന തുകയ്ക്ക് വൈദ്യുതി വാങ്ങിയത് എന്തിന്?', വൈദ്യുതി നിരക്ക് വർധിപ്പിക്കാനുള്ള നീക്കം പിൻവലിക്കണമെന്നും കെ കൃഷ്‌ണൻകുട്ടി