തിരുവല്ലയിൽ ലോക്ക് ഡൗൺ ലംഘിച്ച് കെട്ടിട നിർമ്മാണം; പൊലീസിനെ കണ്ട് അതിഥി തൊഴിലാളികൾ ഓടി രക്ഷപ്പെട്ടു

Published : Apr 13, 2020, 01:26 PM ISTUpdated : Apr 13, 2020, 02:04 PM IST
തിരുവല്ലയിൽ ലോക്ക് ഡൗൺ ലംഘിച്ച് കെട്ടിട നിർമ്മാണം; പൊലീസിനെ കണ്ട് അതിഥി തൊഴിലാളികൾ ഓടി രക്ഷപ്പെട്ടു

Synopsis

 കടപ്ര പഞ്ചായത്ത് പ്രസിഡന്റിന്റെ ചേട്ടൻ ബിജു വർഗീസാണ് ലോക്ക് ഡൗൺ ലംഘിച്ച് നിർമ്മാണം നടത്തിയത്. 

പത്തനംതിട്ട: തിരുവല്ല കടപ്രയിൽ ലോക്ക് ഡൗൺ നിർദ്ദേശങ്ങൾ ലംഘിച്ച് കെട്ടിട നിർമ്മാണം. കടപ്ര പഞ്ചായത്ത് പ്രസിഡന്റിന്റെ ജ്യേഷ്ഠന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്താണ് അതിഥി തൊഴിലാളികളെ ഉപയോഗിച്ച് നിർമ്മാണ പ്രവർത്തനം നടത്തിയത്. 

നാട്ടുകാരുടെ പരാതിയെത്തുടർന്ന് പുളിക്കീഴ് പൊലീസ് സ്ഥലത്തെത്തി നിർമ്മാണം നിർത്തി വെപ്പിച്ചു. പൊലീസിനെ കണ്ട് നിർമാണ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരുന്ന അതിഥി തൊഴിലാളികൾ ഓടി രക്ഷപ്പെട്ടു. നേരത്തെ വിദേശത്ത് പോയി മടങ്ങിയെത്തി നിരീക്ഷണത്തിൽ കഴിയാതെ പുറത്തിറങ്ങി നടന്ന പഞ്ചായത്ത് പ്രസിഡന്റിനെ പൊലീസ് നിർബന്ധിച്ച് ക്വാറന്റെന് വിധേയനാക്കിയിരുന്നു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

കോടതിക്ക് മുന്നിൽ ഭാവ വ്യത്യാസമൊന്നുമില്ലാതെ അവസാനമായി പൾസര്‍ സുനി പറഞ്ഞത് ഒരൊറ്റ കാര്യം, 'തനിക്ക് അമ്മ മാത്രമാണ് ഉള്ളത്'
തിരുവനന്തപുരം സെൻട്രൽ ജയിലിനുള്ളിൽ ജീവപര്യന്തം തടവുകാരൻ ജീവനൊടുക്കിയ നിലയിൽ