ഇന്‍ഷുറന്‍സ് പണം അടച്ചില്ല; ബാങ്ക്, കടയുടമയ്ക്ക് 11 ലക്ഷം നല്‍കണമെന്ന് ഉപഭോക്തൃ കമ്മീഷന്‍

Published : Oct 18, 2022, 02:40 PM ISTUpdated : Oct 18, 2022, 03:10 PM IST
 ഇന്‍ഷുറന്‍സ് പണം അടച്ചില്ല; ബാങ്ക്, കടയുടമയ്ക്ക് 11 ലക്ഷം നല്‍കണമെന്ന് ഉപഭോക്തൃ കമ്മീഷന്‍

Synopsis

പരാതിക്കാരൻ മതിയായ രേഖകൾ നൽകാത്തതിനാലാണ് ഇൻഷുറൻസിൽ പണം അടവാക്കാതിരുന്നതെന്ന ബാങ്കിന്‍റെ വാദം ഉപഭോക്തൃ കമ്മീഷൻ അംഗീകരിച്ചില്ല.

മലപ്പുറം: ഇൻഷുറൻസ് തുക അടവാക്കുന്നതിൽ ബാങ്കിന് വീഴ്ച സംഭവിച്ചതിൽ ഫർണിച്ചർ കട ഉടമയ്ക്ക് 11.1 ലക്ഷം രൂപ നൽകാൻ ജില്ലാ ഉപഭോക്തൃ കമ്മീഷൻ വിധി. എടവണ്ണയിലെ കുണ്ടുതോട് ടിമ്പർ ആൻഡ് ഫർണിച്ചർ കടയുടമ മുഹമ്മദ് മുസ്തഫ നൽകിയ പരാതിയിലാണ് കാനറാ ബാങ്കിനെതിരെ ജില്ലാ ഉപഭോക്തൃ കമ്മീഷന്‍റെ വിധി. 

2018 ആഗസ്റ്റ് മാസത്തിലുണ്ടായ പ്രളയത്തിൽ ഫർണിച്ചർ കടയിൽ വെള്ളം കയറി പത്ത് ലക്ഷം രൂപയുടെ നഷ്ടമുണ്ടായിരുന്നു. ബാങ്കിൽ നിന്നും കടമെടുത്ത് 13 വർഷമായി ഇൻഷുറൻസ് പരിരക്ഷയോടെയാണ് സ്ഥാപനം നടത്തിയത്. എല്ലാ വർഷവും ഇൻഷുറൻസ് പ്രീമിയം ബാങ്ക് അടവാക്കി വന്നിരുന്നു. എന്നാൽ, വെള്ളപ്പൊക്കത്തെ തുടർന്ന് 2018 -ൽ ഇൻഷുറൻസ് കമ്പനിയെ നഷ്ടപരിഹാരത്തിനായി സമീപിച്ചപ്പോൾ പ്രീമിയം അടക്കാത്തതിനാൽ ഇൻഷൂറൻസ് നിഷേധിക്കുകയായിരുന്നു. ഇതോടെയാണ് പരാതിക്കാരൻ ഉപഭോക്തൃ കമ്മീഷനെ സമീപിച്ചത്. 

പരാതിക്കാരന്‍റെ അക്കൗണ്ടിൽ നിന്നും ഇൻഷൂറൻസ് പ്രീമിയത്തിനായി 16,815 രൂപ ബാങ്ക് മാറ്റിവെച്ചെങ്കിലും അത് കമ്പനിക്ക് നൽകിയിരുന്നില്ല. പരാതിക്കാരൻ മതിയായ രേഖകൾ നൽകാത്തതിനാലാണ് ഇൻഷുറൻസിൽ പണം അടവാക്കാതിരുന്നതെന്ന ബാങ്കിന്‍റെ വാദം ഉപഭോക്തൃ കമ്മീഷൻ അംഗീകരിച്ചില്ല. ഇൻഷുറൻസ് തുകയായി പത്ത് ലക്ഷം രൂപയും സേവനത്തിൽ വീഴ്ച വരുത്തിയതിന് ഒരു ലക്ഷം രൂപയും കോടതി ചെലവായി 10,000 രൂപയും പരാതിക്കാരന് നൽകാനാണ് കെ. മോഹൻദാസ് പ്രസിഡന്‍റും പ്രീതി ശിവരാമൻ, സി.വി. മുഹമ്മദ് ഇസ്മായിൽ എന്നിവർ മെമ്പർമാരുമായ ജില്ലാ ഉപഭോക്തൃ കമ്മീഷന്‍റെ വിധി. ഒരു മാസത്തിനകം വിധി സംഖ്യ നൽകാതിരുന്നാൽ മുഴുവൻ സംഖ്യക്കും വിധിയായ തീയതി മുതൽ ഒമ്പത് ശതമാനം പലിശ നൽകണമെന്നും വിധിയിലുണ്ട്.

 

കൂടുതല്‍ വായനയ്ക്ക്:  വാഹനപരിശോധനക്കിടെ പൊലീസിന് നേരെ കൈയേറ്റവും അസഭ്യവർഷവും: കുപ്രസിദ്ധ കുറ്റവാളി അറസ്റ്റിൽ


 

PREV
click me!

Recommended Stories

'ഒരു വാക്കോ വാചകമോ മാത്രമല്ല പരിഗണിക്കുന്നത്, ഈ ഘട്ടത്തിൽ രാഹുൽ ജയിലിൽ തന്നെ കിടക്കണം'; കോടതി നിരീക്ഷണം
വീട്ടുമുറ്റത്ത് നിർത്തിയിട്ട കാർ പെട്രോളൊഴിച്ച് കത്തിച്ച കേസ്: മൂന്ന് യുവാക്കൾ അറസ്റ്റിൽ, സംഭവം മലപ്പുറം നിലമ്പൂരിൽ