കൊച്ചി തീരത്തെ കപ്പൽ അപകടം: കപ്പൽ കമ്പനിയുമായി ചർച്ചയ്ക്ക് മൂന്ന് വിദഗ്‌ധ സമിതികൾ സർക്കാർ രൂപീകരിച്ചു

Published : May 30, 2025, 06:58 PM IST
കൊച്ചി തീരത്തെ കപ്പൽ അപകടം: കപ്പൽ കമ്പനിയുമായി ചർച്ചയ്ക്ക് മൂന്ന് വിദഗ്‌ധ സമിതികൾ സർക്കാർ രൂപീകരിച്ചു

Synopsis

അറബിക്കടലിൽ കപ്പൽ മുങ്ങിയുണ്ടായ അപകടവുമായി ബന്ധപ്പെട്ട് കപ്പൽ കമ്പനിയുമായി ചർച്ച നടത്താൻ മൂന്ന് വിദഗ്ദ്ധ സമിതികൾ രൂപീകരിച്ചു

കൊച്ചി: കൊച്ചി തീരത്തെ കപ്പൽ അപകടവുമായി ബന്ധപ്പെട്ട് അപകടത്തിൽപെട്ട കപ്പൽ കമ്പനിയുടെ എംഎസ്‌സിയുമായി ചർച്ച നടത്താൻ സർക്കാർ മൂന്ന് വിദഗ്‌ധ സമിതികൾ രൂപീകരിച്ചു. പരിസ്ഥിതി വകുപ്പ് സ്പെഷ്യൽ സെക്രട്ടറി,  ധനവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി, ശാസ്ത്ര സാങ്കേതിക വകുപ്പ് സെക്രട്ടറി എന്നിവർ അധ്യക്ഷന്മാരായ സമിതികളാണ് രൂപീകരിച്ചത്.

പരിസ്ഥിതി വകുപ്പ് സ്പെഷ്യൽ സെക്രട്ടറിയാണ് പ്രിൻസിപ്പൽ ഇംപാക്ട് അസെസ്മെന്റ് ഓഫീസർ. ഇദ്ദേഹമാണ് കപ്പൽ കമ്പനിയുമായി ചർച്ച നടത്തുന്ന നോഡൽ ഓഫീസർ. നഷ്‌ടപരിപരിഹാരം ഉൾപ്പടെയുള്ള കാര്യങ്ങൾ ധനവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതി ചർച്ച ചെയ്യും. മലിനീകരണം പഠിക്കാനാണ് ശാസ്ത്ര സാങ്കേതിക വകുപ്പ് സെക്രട്ടറി അധ്യക്ഷനായ സമിതി. ധനവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതിയിൽ ഏഴംഗങ്ങളും ശാസ്ത്ര സാങ്കേതിക വകുപ്പ് സെക്രട്ടറി അധ്യക്ഷനായ സമിതിയിൽ എട്ടംഗങ്ങളുമാണ് ഉള്ളത്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

അത് യുഡിഎഫിന്‍റെ തന്ത്രമെന്ന് പ്രതിപക്ഷ നേതാവ്, വിചാരിച്ചാൽ 24 മണിക്കൂർ മതി...; 'ഗ്രൂപ്പില്ലാത്തതുകൊണ്ട് സ്ഥാനാർത്ഥികളെ കണ്ടെത്തൽ എളുപ്പം'
പ്രവാസി മലയാളിയുടെ രണ്ട് വർഷത്തെ നിയമ പോരാട്ടം, 44 പവൻ സ്വർണ്ണവും ഒരു പിഴപോലുമില്ലാതെ തിരികെ നേടി, പക്ഷേ...