
കൊല്ലം: ഭാരത് ജോഡോ യാത്രയ്ക്കൊപ്പമുള്ള കണ്ടെയ്നറുകളാണ് മറ്റ് രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രധാന വിമർശനങ്ങളിലൊന്ന്. ആഡംബരമെന്ന് ബിജെപിയും അത്യാവശ്യ സൗകര്യങ്ങൾ മാത്രമെന്ന് കോണ്‍ഗ്രസും പറയുമ്പോൾ എന്താണ് യാഥാര്‍ഥ്യം? രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയിൽ ഇതിനോടകം തന്നെ വലിയ രീതിയിൽ ചർച്ച ആയതാണ് കണ്ടെയ്നറുകൾ. ഈ കണ്ടെയ്നറുകളിൽ 230 പേരാണ് താമസിക്കുന്നത്. ഈ 230 പേരും ഈ ജാഥയിലെ സ്ഥിരം പദയാത്രികരാണ്. ഈ കണ്ടെയ്നറുകളുടെ ഉള്ളിലെ കാഴ്ചകളിലേക്ക്.
നാലു ബെഡുകളുള്ള കണ്ടെയ്നറുണ്ട്. ബെഡ്ഡിന് താഴെ കബോർഡുകളുണ്ട്. മൂന്നു ഫാനുകളാണുള്ളത്. കൂടാതെ എസി സൗകര്യമുണ്ട്. ഇതുപോലെ 1 ബെഡ് മുതൽ 12 ബെഡ് വരെയുള്ള കണ്ടെയ്നറുകളാണ് ഉള്ളത്. 230 യാത്രക്കാർക്ക് വേണ്ടി 60 കണ്ടെയ്നറുകളാണ് ഒരുക്കിയിരിക്കുന്നത്. ഒന്നും രണ്ടും ബെഡുകളുള്ള കണ്ടെയ്നറുകളിലാണ് ശുചിമുറി അകത്തുള്ളത്. അല്ലാതെ കണ്ടെയ്നറുകളിൽ കഴിയുന്നവർക്കെല്ലാം പുറത്താണ് ശുചിമുറി ഒരുക്കിയിരിക്കുന്നത്. ഏഴ് ശുചിമുറികളാണ് ഇവർക്കായി ഒരുക്കിയിരിക്കുന്നത്.
150 ദിവസം പോകേണ്ടുന്ന യാത്രക്കാർക്കുള്ള എല്ലാ സൗകര്യങ്ങളും ഉറപ്പു വരുത്തിക്കൊണ്ടാണ് ഈ ക്രമീകരണം ഇവിടെ ചെയ്തിട്ടുള്ളത്. ഇവർക്കുള്ള ഭക്ഷണത്തിനായി സ്ഥിരം മെനുവുണ്ട്. ഭക്ഷണത്തിന് വേണ്ട സാമഗ്രികൾ ഓരോ സംസ്ഥാനത്തെയും പ്രദേശത്ത് ഓരോ ദിവസവും സപ്ലൈ ചെയ്യും. ഭക്ഷണം പാകം ചെയ്യുന്നത് ഇവർ തന്നെയാണ്. കാരണം ഫുഡ് പോയിസൺ പോലെയുള്ള പ്രശ്നങ്ങൾ ഒഴിവാക്കുന്നതിന് വേണ്ടിയാണിത്.
ഇനി ഈ ജാഥാ സംഘങ്ങളിലുള്ള ആർക്കെങ്കിലും ഒരു അസുഖം വന്നു കഴിഞ്ഞാൽ ആരെയും പുറത്തു കൊണ്ടുപോകേണ്ട ആവശ്യമില്ല. കിടത്തി ചികിത്സിക്കാൻ അടക്കമുള്ള സൗകര്യങ്ങൾ ഇവിടെയുണ്ട്. മുഴുവൻ സമയവും ഡോക്ടർമാരുടെ സേവനം ലഭിക്കും. 3 ഡോക്ടേഴ്സാണ് ഉളളത്. 150 ദിവസവും, മുഴുവൻ സമയവും ഇവരുടെ സേവനം ലഭ്യമാകും. വസ്ത്രങ്ങൾ അലക്കുന്നതിനുള്ള സൗകര്യവും ഇതിനുള്ളിലുണ്ട്. ഓരോ 4 ദിവസം കൂടുമ്പോഴും ഈ യാത്രികരുടെയെല്ലാം വസ്ത്രങ്ങൾ അലക്കി കൊടുക്കും. കൂടാതെ ഓരോ കണ്ടെയ്നറുകളിലും വ്യത്യസ്ത ഭാഷകളിൽ ഈ യാത്ര നൽകുന്ന സന്ദേശം രേഖപ്പെടുത്തിയിട്ടുണ്ട്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam