പങ്കാളിത്ത പെൻഷൻ പദ്ധതി പിൻവലിക്കുമെന്ന ഇടതുമുന്നണി വാഗ്ദാനം നടപ്പാക്കാനിടയില്ല

Published : Aug 29, 2020, 05:43 PM ISTUpdated : Aug 29, 2020, 05:56 PM IST
പങ്കാളിത്ത പെൻഷൻ പദ്ധതി പിൻവലിക്കുമെന്ന ഇടതുമുന്നണി വാഗ്ദാനം നടപ്പാക്കാനിടയില്ല

Synopsis

പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി പുനപരിശോധനക്കായി 2018 നവംബറിലാണ് സര്‍ക്കാര്‍ മൂന്നംഗ സമിതിയെ നിയോഗിച്ചത്. 

തിരുവനന്തപുരം: പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി പിന്‍വലിക്കുമെന്ന ഇടതുമുന്നണി പ്രകടനപത്രികയിലെ വാഗ്ദാനം നടപ്പാകാനിടയില്ല. പഴയ പദ്ധതിയിലേക്കുള്ള തിരിച്ചുപോക്ക് എളുപ്പമല്ലെന്ന് ധനമന്ത്രി തോമസ് ഐസക് വ്യക്തമാക്കി.

2013 ഏപ്രില്‍ 1 മുതല്‍ സര്‍വ്വീസില്‍ പ്രവേശിച്ച എല്ലാ ജീവനക്കാര്‍ക്കും പങ്കാളിത്ത പെന്‍ഷന്‍ ബാധകമാണ്. ജീവനക്കാരുടെ  ശമ്പളത്തില്‍ നിന്നും പിടക്കുന്ന തുകയും തത്തുല്യമായ സര്‍ക്കാര്‍ വിഹിതവും ചേര്‍ത്താണ് പെന്‍ഷന്‍ നിധിയിലേക്ക് നിക്ഷപിക്കുന്നത്. ഇതിനകം 2200 കോടിയോളം രൂപ പെന്‍ഷന്‍ ഫണ്ടിലേക്ക് അടച്ചു കഴിഞ്ഞു. പങ്കാളിത്ത പെന്‍ഷന്‍ പദ്ധതിക്ക് ഇടതുമുന്നണി എതിരാണെങ്കിലും ഇതു നടപ്പിലാക്കുന്നത് സംബന്ധിച്ച വിജ്ഞാപനം സര്‍ക്കാര്‍ പുറത്തിറക്കി

പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി പുനപരിശോധനക്കായി 2018 നവംബറിലാണ് സര്‍ക്കാര്‍ മൂന്നംഗ സമിതിയെ നിയോഗിച്ചത്. ആറ് മാസങ്ങള്‍ക്ക് ശേഷമാണ് സമിതിക്ക് ഓഫീസ് അനുവദിച്ചത്. സമിതി റിപ്പോര്‍ട്ട് കിട്ടിയ ശേഷം തുടര്‍നടപി തീരുമാനിക്കുമെന്ന നിലപാടിലാണ് സര്‍ക്കാരുള്ളത്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ആലപ്പുഴയിൽ ബൈക്കുകള്‍ കൂട്ടിയിടിച്ച് രണ്ട് യുവാക്കള്‍ക്ക് ദാരുണാന്ത്യം
വാളയാർ ആൾക്കൂട്ടക്കൊലപാതകം: തല മുതൽ കാൽ വരെ 40-ലധികം മുറിവുകൾ, കൊലപ്പെടുത്തിയത് വടികൊണ്ട് അടിച്ചും മുഖത്ത് ചവിട്ടിയും, റിമാൻഡ് റിപ്പോർട്ട്